ശബരിമല: വരുമാനത്തിൽ 10 കോടിയുടെ വർധന, തീർഥാടകർ അഞ്ചുലക്ഷം അധികം
text_fieldsപത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനകാലത്ത് ആകെ വരുമാനം 357.47 കോടി (357,47,71,909 രൂപ). കഴിഞ്ഞ വർഷം 347.12 കോടിയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വർഷം 10.35 കോടിയുടെ (10,35,55,025 രൂപ) വർധനയാണ് വരുമാനത്തിലുണ്ടായത്.
അരവണ വിൽപനയിലൂടെ 146,99,37,700 രൂപയും അപ്പം വിൽപനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈയിനത്തിൽ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു.
ഭക്തരുടെ എണ്ണത്തിലും ഈ വർഷം വർധനയുണ്ടായി. 50 ലക്ഷം (50, 06,412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണിൽ ഇത് 44 ലക്ഷമായിരുന്നു (44,16,219). അഞ്ചുലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തിൽ ഇത്തവണത്തെ തീർഥാടനം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.