Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightഡോളിക്ക് അമിതകൂലി...

ഡോളിക്ക് അമിതകൂലി നൽകാത്ത ശബരിമല തീർഥാടകനെ ഇറക്കിവിട്ട നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
Sabarimala Dolly Service
cancel
camera_alt

ശബരിമലയിലെ ഡോളി സർവീസ്

ശബരിമല: അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), കുമളി ചെങ്കര തെക്കേമുറിയിൽ വിപിൻ (37), പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെന്തിൽ കുമാർ (37), ചെങ്കര കച്ചമ്മൽ എസ്റ്റേറ്റ് ലയത്തിൽ പ്രസാദ് (33) എന്നിവരാണ് പമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വെളുപ്പിന് ഒരു മണിയോടെ നീലിമല കയറ്റത്തിന്‍റെ തുടക്ക ഭാഗത്തായിരുന്നു സംഭവം. സന്നിധാനത്തേക്ക് പോകാനായി ഡോളിയിൽ കയറിയ അയ്യപ്പ ഭക്തനോട് പ്രതികൾ ദേവസ്വം ബോർഡ് നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ആവശ്യപ്പെട്ടു.

ഇത് നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും തീർഥാടകനെ ഇറക്കി വിടുകയായിരുന്നു. തുടർന്ന് തീർഥാടകൻ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ വിവരമറിയിച്ചു. തുടർന്നാണ് നാലു പേരെയും അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimsSabarimalaexorbitant fareDolly Service
News Summary - Four arrested for dropping off Sabarimala pilgrims who did not pay exorbitant fare for Dolly
Next Story