പന്തളത്ത് വൻ ഭക്തജനത്തിരക്ക്
text_fieldsപന്തളം: തിരുവാഭരണങ്ങൾ ദർശിക്കാൻ പന്തളത്ത് വൻ ഭക്തജനത്തിരക്ക്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നതിനോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് രണ്ടുവരെ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി. എം.സി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പന്തളം ജങ്ഷനിൽനിന്ന് തിരിഞ്ഞ് തുമ്പമണ്‍, അമ്പലക്കടവ്, കുളനട വഴിയും,അടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുളനട ജങ്ഷനില്‍നിന്ന് തിരിഞ്ഞ് അമ്പലക്കടവ്, തുമ്പമണ്‍ വഴി പന്തളം ജങ്ഷനിലുമെത്തി പോകണം.
പന്തളം മെഡിക്കല്‍ മിഷന്‍ ജങ്ഷന്‍ മുതല്‍ കുളനട വരെ എം.സി റോഡിനിരുവശത്തും വാഹന പാര്‍ക്കിങും പൊലീസ് അനുവദിക്കില്ല. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ നിരവധിപ്പേർ തിരുവാഭരണം യാത്രയാക്കാൻ വ്യാഴാഴ്ച പന്തളത്ത് എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യപ്പന്മാരാണ് രണ്ടുദിവസമായി പന്തളത്ത് തമ്പടിച്ചിരിക്കുന്നത്. ഇതോടെ വലിയകോയിക്കല്‍ ക്ഷേത്രദര്‍ശനത്തിനും തിരുവാഭരണ ദര്‍ശനത്തിനും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
പരമ്പരാഗത പാതയിലൂടെ ഘോഷയാത്രയെ അനുഗമിക്കാനാണ് കൊച്ചു കുട്ടികളുള്‍പ്പെടെയുള്ള അയ്യപ്പന്മാരും മാളികപ്പുറങ്ങളും എത്തിയത്. പന്തളത്തെ വിവിധ ക്ഷേത്രങ്ങളും സ്ഥലങ്ങളുമാണ് ഇവര്‍ താവളമാക്കിയിരിക്കുന്നത്. ഓരോ വര്‍ഷവും ഇത്തരം തീർഥാടകരുടെ എണ്ണം വർധിക്കുകയാണ്. തിരുവാഭരണത്തിന് സുരക്ഷ ഒരുക്കാൻ സായുധ പൊലീസ് സംഘവും സജ്ജം ആയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.