പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്
text_fieldsശബരിമല: പുല്ലുമേട്ടിലും സുരക്ഷ ഉറപ്പാക്കി വനം വകുപ്പ്. സന്നിധാനത്തേക്ക് നേരിട്ടെത്തുന്ന ഏക കാനനപാതയായ പുല്ലുമേട്ടിലൂടെ ദിനംപ്രതി നിരവധി ഭക്തരാണ് എത്തിച്ചേരുന്നത്. ഈ മണ്ഡലകാലത്ത് അയ്യനെ കാണാന്‍ ഇതുവരെ പുല്ലുമേട്ടിലൂടെ 13,270 ഭക്തരാണ് എത്തിച്ചേര്‍ന്നത്. അഴുതക്കടവിലൂടെ 23,331 ഭക്തരും എത്തി.
സത്രത്തില്‍നിന്ന് കാട്ടിലൂടെ 12 കി.മീ. യാത്ര ചെയ്താലേ സന്നിധാനത്ത് എത്താന്‍ സാധിക്കൂ. പുല്ലുമേട്ടിലൂടെ സന്നിധാനം എത്തുന്നത് വരെ അഞ്ച് പോയന്റുകളിൽ അയ്യപ്പഭക്തർക്ക് ക്ഷീണം മാറ്റാനുള്ള ഇരിപ്പുകേന്ദ്രവും കുടിവെള്ള സൗകര്യവും സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 35 വനം വകുപ്പ് ജീവനക്കാരും ട്രെയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 30 പേരടങ്ങുന്ന എലിഫന്റ് സ്ക്വാഡും സുരക്ഷക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. അഴുതക്കടവ് വഴി വനം വകുപ്പിന്റെ 45 ജിവനക്കാരും ട്രെയിനിങ്ങിലുള്ള 25 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും 45 പേരടങ്ങുന്ന എലിഫന്റ് സ്ക്വാഡും സജ്ജമാണ്.
വന്യമൃഗ ശല്യഞ്ഞെ തുടര്‍ന്ന് സോളാര്‍ ഫെന്‍സിങ് ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ ഒരുക്കി രാത്രി നീരീക്ഷണവും നടക്കുന്നുണ്ട്. ഇതുവഴി പോകുന്നവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തി അവസാന ഭക്തനും സന്നിധാനത്ത് എത്തിയെന്ന് ഉറപ്പുവരുത്തും. ഭക്തരെ കടത്തിവിടുന്നതിന് മുമ്പ് കാനന പാത വനം വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.