Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല; വിപുലമായ...

ശബരിമല; വിപുലമായ ചികിത്സ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്

text_fields
bookmark_border
ശബരിമല; വിപുലമായ ചികിത്സ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്
cancel

ശ​ബ​രി​മ​ല: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും അ​ട​ക്കം വി​പു​ല​മാ​യ ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കി ആ​രോ​ഗ്യ വ​കു​പ്പ്. സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ൽ, എ​രു​മേ​ലി തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ലെ​ല്ലാം പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്​​ധ ചി​കി​ത്സ അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​മു​ണ്ട്. നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ർ​ഡി​യാ​ക് സെ​ന്റ​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ച​ര​ൽ​മേ​ട്, ക​രി​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​ൽ​ക്കാ​ലി​ക ഡി​സ്‌​പെ​ൻ​സ​റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. നി​ല​ക്ക​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലും കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം 24 മ​ണി​ക്കൂ​റും ചി​കി​ത്സ ല​ഭി​ക്കും. പ​മ്പ, സ​ന്നി​ധാ​നം, നി​ല​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ന്റി​ലേ​റ്റ​ർ സൗ​ക​ര്യം അ​ട​ക്ക​മു​ള്ള അ​ത്യാ​ഹി​ത വി​ഭാ​ഗ​വു​മു​ണ്ട്. ല​ബോ​റ​ട്ട​റി സൗ​ക​ര്യ​വും ഇ​വി​ട​ങ്ങ​ളി​ലു​ണ്ട്. പ​മ്പ​യി​ലെ​യും സ​ന്നി​ധാ​ന​ത്തെ​യും ആ​ശു​പ​ത്രി​ക​ളി​ൽ മി​നി ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റും എ​ക്‌​സ് റേ ​സൗ​ക​ര്യ​വു​മു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ പാ​മ്പു​വി​ഷ​ബാ​ധ​ക്ക്​ ന​ൽ​കു​ന്ന ആ​ന്റീ​വ​ന​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

എ​ല്ലാ​യി​ട​ത്തും സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും സ്റ്റോ​ക്കു​ണ്ട്. ഡി​വോ​ട്ടീ​സ് ഡോ​ക്ടേ​ഴ്‌​സ് ഓ​ഫ് അ​യ്യ​പ്പ എ​ന്ന പേ​രി​ലു​ള്ള സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യി​ലെ 125 ഡോ​ക്ട​ർ​മാ​രും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. ഐ.​സി.​യു ആം​ബു​ല​ൻ​സ് അ​ട​ക്കം 14 ആം​ബു​ല​ൻ​സു​ക​ൾ പ​മ്പ​യി​ലും അ​ഞ്ചെ​ണ്ണം നി​ല​ക്ക​ലി​ലും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വ​ട​ശ്ശേ​രി​ക്ക​ര, പ​ന്ത​ളം ഇ​ട​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​ന്നും റാ​ന്നി പെ​രു​ന്നാ​ട്ട് ര​ണ്ടും ആം​ബു​ല​ൻ​സു​ക​ൾ ത​യാ​റാ​ണ്.

ഇ​തു​കൂ​ടാ​തെ സ​ന്നി​ധാ​ന​ത്ത് ദേ​വ​സ്വം ബോ​ർ​ഡി​ന്റെ​യും ച​ര​ൽ​മേ​ട്ടി​ൽ വ​നം വ​കു​പ്പി​ന്‍റെ​യും അ​പ്പാ​ച്ചി​മേ​ട്ടി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്റെ​യും ഓ​രോ ടെ​റൈ​ൻ ആം​ബു​ല​ൻ​സു​ക​ളും സ​ജ്ജ​മാ​യി​ട്ടു​ണ്ട്. പ​മ്പ​യി​ൽ ഒ​രു ബൈ​ക്ക് ഫീ​ഡ​ർ ആം​ബു​ല​ൻ​സു​മു​ണ്ട്.

15 എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ൾ (ഇ.​എം.​സി) പ​മ്പ മു​ത​ൽ സ​ന്നി​ധാ​നം വ​രെ​യു​ള്ള തീ​ർ​ഥാ​ട പ​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. നാ​ലെ​ണ്ണം ക​രി​മ​ല റൂ​ട്ടി​ലു​മു​ണ്ട്. എ​ല്ലാ ഇ.​എം.​സി​ക​ളി​ലും ഹൃ​ദ​യ പ​രി​ച​ര​ണ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

നി​ല​ക്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ഗി​ങ് അ​ട​ക്ക​മു​ള്ള കൊ​തു​കു​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്.

ഹോ​ട്ട​ലു​ക​ളി​ലെ പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്നു. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ട രീ​തി​ക​ൾ സം​ബ​ന്ധി​ച്ച് നി​ര​ന്ത​ര​മാ​യ പ​രി​ശീ​ല​ന​വും ന​ട​ന്നു​വ​രു​ന്ന​താ​യി ആ​രോ​ഗ്യ വ​കു​പ്പ് നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​കെ.​കെ. ശ്യാം​കു​മാ​ർ പ​റ​ഞ്ഞു.

ഇടത്താവളം തുടങ്ങി

തി​രു​വ​ല്ല: ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ഖി​ല​ഭാ​ര​ത അ​യ്യ​പ്പ സേ​വ സം​ഘ​വും ശ്രീ ​അ​യ്യ​പ്പ​ധ​ര്‍മ പ​രി​ഷ​ത്തും തി​രു​വ​ല്ല​യി​ല്‍ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ളം തു​ട​ങ്ങി. രാ​ജ്യ​സ​ഭ മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ട​ത്താ​വ​ള​ത്തി​ലെ മ​ണി​മ​ണ്ഡ​പം അ​യ്യ​പ്പ​സേ​വ സം​ഘം ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. ഡി. ​വി​ജ​യ​കു​മാ​ര്‍ സ​മ​ര്‍പ്പി​ച്ചു. പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല ഡി​വൈ.​എ​സ്.​പി എ​സ്. അ​ഷാ​ദ് നി​ര്‍വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ അ​നു ജോ​ര്‍ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, അ​ഡ്വ. വ​ര്‍ഗീ​സ് മാ​മ്മ​ന്‍, അ​ഡ്വ. രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി, എ​ന്‍.​എ​സ്.​എ​സ് യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്റ് ആ​ര്‍. മോ​ഹ​ന്‍കു​മാ​ര്‍, മാ​ര്‍ത്തോ​മ സ​ഭ അ​ല്‍മാ​യ ട്ര​സ്റ്റി അ​ഡ്വ. അ​ന്‍സി​ല്‍ സ​ക്ക​റി​യ, ലാ​ല്‍ ന​ന്ദാ​വ​നം, ജ​യ​കു​മാ​ര്‍ വ​ള്ളം​കു​ളം, തോ​മ​സ് കോ​ശി, കെ.​പി. ര​ഘു​കു​മാ​ര്‍, രാ​ജ​ന്‍ തോ​മ​സ്, ശ​ശി​ധ​ര​ന്‍ പി​ള്ള, ജ​യ​ദേ​വ​ന്‍, ശ​ശി സ്വാ​മി, ശ​ശി​കു​മാ​ര്‍, സോ​മ​നാ​ഥ​നാ​ചാ​രി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health departmentTreatment FacilitySabarimala
News Summary - Sabarimala
Next Story