സന്നിധാനത്ത് മേള വിസ്മയം തീര്‍ത്ത് കലാകാരന്മാര്
text_fieldsശബരിമല: അയ്യന് മുന്നില്‍ മേളക്കാഴ്ച അര്‍പ്പിച്ച് കോഴിക്കോട് 'തൃശംഗ്' കലാസമിതിയിലെ വാദ്യകലാകാരന്മാര്. അരുണ്‍ നാഥിന്റെ നേതൃത്വത്തില്‍ 12 കലാകാരന്മാരാണ് സന്നിധാനത്തെത്തി ചെണ്ടയില്‍ വിസ്മയം തീര്‍ത്തത്. കോഴിക്കോടുനിന്ന് ഞായറാഴ്ച പുറപ്പെട്ട സംഘം പമ്പയില്‍നിന്ന് പുലര്‍ച്ച മലകയറി സന്നിധാനത്ത് എത്തുകയായിരുന്നു. അരുണ്‍, ആദര്‍ശ്, വിഷ്ണു, നിഥിന് മോഹന്‍ദാസ്, രാഹുല്‍, പ്രഗിന്, രാകേഷ്, സൂര്യകൃഷ്ണന്‍, ആഷിക്, വിജിത്, ബിനേഷ് തുടങ്ങിയവരാണ് കലാസംഘത്തിലുണ്ടായിരുന്നത്. സന്നിധാനത്തെ പരിപാടി അയ്യപ്പനുള്ള അര്‍ച്ചനയാണെന്നും അതിന് അവസരം ലഭിച്ചത് വലിയ ഭാഗ്യമാണെന്നും ഇവര്‍ പറഞ്ഞു.
ശബരിമലയിലെ തിരക്കിനനുസരിച്ച് നിയന്ത്രണം ക്രമീകരിക്കും
ശബരിമല: തിരക്ക് വർധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി മുന്നോട്ട് പോകാന്‍ ശബരിമല എ.ഡി.എം പി.വിഷ്ണുരാജിെൻറ അധ്യക്ഷതയില്‍ സന്നിധാനത്ത് ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകനയോഗത്തില്‍ തീരുമാനമായി. അയ്യപ്പഭക്തരുടെ തിരക്ക് പരിഗണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആവശ്യമായ ഗതാഗത, പാര്‍ക്കിങ് ക്രമീകരണങ്ങള്‍, കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തും. അവശ്യഘട്ടങ്ങളില്‍ കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ വിന്യസിക്കുന്നതിനും നടപടികള്‍ സ്വീകരിക്കും. ഭക്തര്‍ക്ക് സുരക്ഷയും സുഖദര്‍ശനവും ഒരുക്കുന്ന രീതിയിലാകും നിയന്ത്രണങ്ങള്‍ ക്രമീകരിക്കുക. ക്യൂവില്‍ നില്ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കും. ദര്‍ശനം കഴിഞ്ഞ് ഭക്തര്‍ സന്നിധാനത്ത് അധികനേരം തുടരുന്നത് ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ അനൗണ്‍സ്മെന്റ് നടത്തും. തിരക്ക് അഭൂതപൂര്‍വമായി വർധിക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലിലും നിയന്ത്രണമേര്‍പ്പെടുത്തി ഘട്ടംഘട്ടമായി മാത്രം സന്നിധാനത്തേക്ക് കടത്തിവിടണമെന്നും യോഗത്തില്‍ തീരുമാനമായി. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ശബരിമല സ്പെഷല്‍ ഓഫിസര്‍ കെ.എസ്. സുദര്ശന്, ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, ആര്.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി. വിജയന്, അസി. സ്പെഷല്‍ ഓഫിസര്‍ ആര്. ശ്രീകുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.