ശബരിമല: നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് മിനി ബസ് സർവിസ്
text_fieldsശബരിമല: മണ്ഡല - മകരവിളക്ക് തീർത്ഥാടന കാലയളവിൽ നിലയ്ക്കലിൽ മിനി ബസ് സർവീസ് ആരംഭിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് പുതിയ സർവിസിന് നിർദേശം നൽകിയത്.
ഏഴ് കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടിൽനിന്ന് തീർത്ഥാടകർക്ക് നിലയ്ക്കൽ ബസ് സ്റ്റാൻഡിലേക്ക് എത്തുന്നതിനും ദർശന ശേഷം മടങ്ങിയെത്തുന്നവർക്ക് സ്റ്റാൻഡിൽനിന്ന് പാർക്കിങ് ഗ്രൗണ്ടിലെ വാഹനങ്ങളുടെ അടുത്തേക്ക് പോകുന്നതിനും തീർത്ഥാടകർ മുൻ വർഷങ്ങളിൽ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് പുതിയ സർവിസ് ആരംഭിക്കുന്നത്.
ഓട്ടോറിക്ഷകളും ജീപ്പുകളും അടങ്ങുന്ന സ്വകാര്യ വാഹനങ്ങൾ പണം ഈടാക്കിയാണ് മുമ്പ് നിലയ്ക്കലിൽ സർവിസ് നടത്തിയിരുന്നത്. സൗജന്യ സർവിസ് നടത്തണമെന്നാണ് നിർദേശിച്ചിരുന്നതെങ്കിലും കിലോമീറ്ററിനനുസരിച്ച് ചെറിയ നിരക്കിൽ നിലവിൽ രണ്ട് ബസുകളാണ് സർവിസ് നടത്തുകയെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.