ശബരിമലയിൽ ദർശനം ഇനി മൂന്ന് ദിവസം കൂടി
text_fieldsശബരിമല: മകരവിളക്ക് തീർഥാടനത്തിന് പരിസമാപ്തികുറിച്ച് മാളികപ്പുറത്ത് 19ന് വലിയ ഗുരുതി നടക്കും. രാത്രി ഹരിവരാസനം പാടി നട അടച്ചശേഷമാണ് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നിലായി മലദൈവങ്ങളുടെ പ്രതിഷ്ഠക്ക് സമീപം ഗുരുതിക്കുള്ള ചടങ്ങുകൾ ആരംഭിക്കുക.
മുൻ വർഷങ്ങളിൽ പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടന്നിരുന്നത്. ഇക്കുറി പന്തളം കൊട്ടാര അംഗത്തിന്റെ മരണത്തെ തുടർന്ന് രാജപ്രതിനിധി എത്തിയിട്ടില്ല. 18നാണ് മാളികപ്പുറത്തുനിന്നും ശരംകുത്തിയിലേക്കുള്ള എഴുന്നള്ളിപ്പും നായാട്ടുവിളിയും നടക്കുന്നത്. 19ന് ഹരിവരാസനം പാടി നട അടക്കുന്നതോടെ തീർഥാടകർക്കുള്ള ദർശനത്തിനും പരിസമാപ്തിയാകും. 20ന് പുലർച്ചയാണ് തിരുവാഭരണ വാഹകസംഘം മടക്കയാത്ര ആരംഭിക്കുന്നത്.മകരവിളക്കിന് ശേഷവും തുടർന്ന തീർഥാടക പ്രവാഹം തിങ്കളാഴ്ച ഉച്ചയോടെ കുറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.