ശബരിമല ഇന്നലെ സാക്ഷ്യം വഹിച്ചത് ഏറ്റവും വലിയ ഭക്തജന പ്രവാഹത്തിന്; എത്തിയത് 77,026 തീർഥാടകർ, ഇന്നും തിരക്ക് തുടരുന്നു
text_fieldsശബരിമല: ശബരിമലയിലേക്ക് വൻ തീർത്ഥാടക പ്രവാഹം. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച ദിവസമായ ഇന്നലെ 77,026 തീർഥാടകരാണ് ദർശനം നടത്തിയത്.
സ്പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീർഥാടകർ ദർശനം നടത്തിയതും ഇന്നലെയായിരുന്നു. 9254 പേരാണ് ഇന്നലെ സ്പോട്ട് ബുക്കിങ് മുഖേന ദർശനം നടത്തിയത്. ഇന്നലത്തേതിന് സമാനമായ തിരക്കാണ് ഇന്ന് പുലർച്ചെ നട തുറന്നപ്പോൾ മുതൽ സന്നിധാനത്ത് അനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ 11 മണിവരെ ലഭിച്ച കണക്ക് അനുസരിച്ച് 35,000 ഓളം തീർത്ഥാടകർ ദർശനം നടത്തി. അപ്പം അരവണ കൗണ്ടറുകൾക്കു മുമ്പിലും വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തലും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. നിലവിലെ സ്ഥിതി കണക്കിലെടുത്താൽ ഇന്ന് 80,000 അധികം തീർഥാടകർ ദർശനത്തിനായി സന്നിധാനത്തേക്ക് എത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.