ദർശനത്തിന് എത്തുന്നവരിൽ പത്ത് ശതമാനവും കുട്ടികൾ
text_fieldsശബരിമല: കരിമല കയറ്റം കഠിനമെന്റയ്യപ്പാ... എന്ന് മുതിർന്ന സ്വാമിമാർ ശരണം വിളിക്കുമ്പോൾ സന്നിധാനത്തേക്കെത്തുന്ന മണികണ്ഠന്മാർക്കും കുഞ്ഞു മാളികപ്പുറങ്ങൾക്കും ശബരിമല യാത്ര കൗതുകം പകരുന്നു. ഉറ്റവരുടെ വിരലിൽ തൂങ്ങി കൊച്ചയ്യപ്പൻമാരും കുഞ്ഞു മാളികപ്പുറങ്ങളും മലകയറി വരുന്നത് മനോഹര കാഴ്ചയാണ്. മുതിർന്നവർ മലകയറി ക്ഷീണിതരായി സന്നിധാനത്ത് എത്തുമ്പോൾ കുട്ടികൾ പറയുക, ഈ മലകയറ്റം അടിപൊളി എന്നാണ്.
കാനന പാതയിലെ കാഴ്ചകളൊക്കെ അത്രകണ്ട് ആസ്വദിച്ച് കുറുമ്പും കുസൃതിയും കൗതുകവും നിറഞ്ഞ ഒരു യാത്രയായാണ് മലകയറ്റം കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ശബരിമലയിൽ ആദ്യമായാണ് കുട്ടികൾക്കായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കിയത്. വലിയ നടപ്പന്തലിലെ പ്രത്യേക ക്യൂവിലൂടെ ഏറെ തിരക്ക് കൂടാതെ തന്നെ കുട്ടികൾക്ക് ശബരീശ ദർശനം നടത്താം. കളിച്ചുരസിച്ച് മലയിലെത്തി ദർശനം പൂർത്തിയാകുമ്പോഴേക്കും ക്ഷീണം കൊണ്ട് ചിലർ മയങ്ങിപ്പോകും. കോവിഡ് പ്രതിസന്ധി ഒഴിഞ്ഞ ശേഷമുള്ള ഈ തീർഥാടന കാലത്ത് ദർശനത്തിന് എത്തുന്നവരിൽ പത്ത് ശതമാനവും കുട്ടികളാണ് എന്നത് ഇത്തവണത്തെ ഒരു പ്രത്യേകത കൂടിയാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.