ശബരിമലയിൽ പൊലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു
text_fieldsശബരിമല : മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിൽ പോലീസിന്റെ അഞ്ചാം ബാച്ച് ചുമതലയേറ്റു. സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ 10 ഡിവൈഎസ്പിമാരും, 33 സിഐമാരും, 96 എസ്ഐ - എഎസ്ഐമാരും ഉൾപ്പെടെ 1,437 പേരടങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ മുതൽ ചുമതലയേറ്റത്.
അന്യ സംസ്‌ഥാനങ്ങളിൽ നിന്നുൾപ്പെടെ വരുന്ന അതിഥികളായ അയ്യപ്പഭക്തന്മാർക്ക് അടുത്ത ഒരു വർഷത്തേക്ക് ശബരീശന്റെ ദിവ്യരൂപം മനസ്സിൽ നിൽക്കത്തക്കരീതിയിൽ ദർശനം സാധ്യമാക്കി അവരെ തിരികെ മടക്കുക എന്നുള്ളതാകണം ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്ന് സ്പെഷ്യൽ ഓഫീസർ പുതിയ ബാച്ചിനെ ഓർമ്മപ്പെടുത്തി.
കൊടിമരം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, മരക്കൂട്ടം, മാളികപ്പുറം, പാണ്ടിത്താവളം, കൺട്രോൾ റൂം എന്നിവയാണ് പ്രധാന പോലീസ് ഡ്യൂട്ടി പോയിന്റുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.