തിരുവാഭരണ ഘോഷയാത്ര ഇന്ന് ശബരിമലക്ക് പുറപ്പെടും
text_fieldsപന്തളം: സൂര്യൻ ധനു രാശിയിൽനിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽനിന്ന് പുറപ്പെടും.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നു മുതൽ ദർശനത്തിന് െവച്ചിരുന്ന തിരുവാഭരണങ്ങൾ വ്യാഴാഴ്ച പുലർച്ച നാലിന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽനിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങും. പുലർച്ച 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ ദർശനത്തിന് െവക്കും.
രാവിലെ 11.30 ഓടെ ഉത്രട്ടാതിനാൾ കേരളവർമ രാജപരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തും. പ്രത്യേക പൂജകൾക്ക് ഉച്ചക്ക് 12 മണിക്ക് നട അടക്കും. പൂജകൾക്കുശേഷം പേടകങ്ങൾ മൂന്നും അടക്കും. മേൽശാന്തി പൂജിച്ച് നൽകുന്ന ഉടവാൾ രാജപ്രതിനിധി തൃക്കേട്ട നാൾ രാജ രാജ വർമക്ക് കേരളവർമ രാജ കൈമാറും.
വ്യാഴാഴ്ച വൈകീട്ട് പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി ഘോഷയാത്ര വിശ്രമിക്കും. വെള്ളിയാഴ്ച മൂന്നിന് രാത്രി ളാഹ വനംവകുപ്പ് സത്രത്തിൽ ക്യാമ്പ് ചെയ്യും. ശനിയാഴ്ച പുലർച്ച പുറപ്പെടുന്ന സംഘം നീലിമല കയറിസന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.