തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്തെത്തും
text_fieldsപന്തളം: വലിയ കോയിക്കൽ ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രക്ക് കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുളനട ഭഗവതിക്ഷേത്രം, കൈപ്പുഴ ഗുരുമന്ദിരം, ഉള്ളന്നൂര്‍ ദേവീക്ഷേത്രം, കരിയറപ്പടി, പറയങ്കര, കുറിയാനിപ്പള്ളി ക്ഷേത്രം, കാവുംപടി ക്ഷേത്രം, കിടങ്ങന്നൂര്‍ ജങ്ഷന്‍, നാല്ക്കാലിക്കല്‍ സ്‌കൂള്‍ ജങ്ഷന്‍, ആറന്മുള കിഴക്കേനട, പൊന്നുംതോട്ടം ക്ഷേത്രം, പാമ്പാടിമണ്‍ ക്ഷേത്രം, ചെറുകോല്‍പുഴ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
രാത്രി 9.30ന് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി തിരുവാഭരണ പേടകം തുറന്നു. വെള്ളിയാഴ്ചരാത്രി രണ്ടിന് ഇവിടെ നിന്ന് യാത്ര തുടര്‍ന്ന് ഇടപ്പാവൂര്‍, പേരൂര്‍ച്ചാല്‍, ആഴിക്കല്‍കുന്ന് വഴി ഇടക്കുളത്തെത്തി തുറക്കും.തുടര്‍ന്ന് റാന്നി വൈക്കം വഴി രാവിലെ എട്ടിന് വടശ്ശേരിക്കര ക്ഷേത്രത്തിലെത്തി തുറന്നുവെക്കും. 9.30ന് പ്രയാര്‍ ക്ഷേത്രത്തില്‍ തുറക്കും. തുടര്‍ന്ന് മാടമണ്‍, പൂവത്തുംമൂടുവഴി 11ന് കൊട്ടാരക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പൂവത്തുംമൂട് കടത്ത് കടന്ന് ഉച്ചക്ക് രണ്ടിന് പെരുനാട് ശാസ്താക്ഷേത്രത്തിലെത്തും.
3.30ന് അവിടെ നിന്ന് പുറപ്പെട്ട് അഞ്ചിന് പെരുനാട് രാജേശ്വരി ക്ഷേത്രത്തില്‍ തുറക്കും. ആറിന് അവിടെ നിന്ന് പുറപ്പെട്ട് തോട്ടം വഴി എട്ടിന് ളാഹ വനം വകുപ്പ് ഗെസ്റ്റ് ഹൗസിലെത്തി പേടകം തുറന്നുവെക്കും. ഇവിടെ സംഘം വിശ്രമിക്കും.14ന് പുലര്‍ച്ച മൂന്നിന് ളാഹയില്‍നിന്ന് പുറപ്പെട്ട് രാജാംപാറ വഴി ആറിന് പ്ലാപ്പള്ളിയില്‍. ഏഴിന് അവിടെ നിന്ന് പുറപ്പെടും. എട്ടിന് നാറാണംതോട്ടം. ഒമ്പതിന് നിലക്കല്‍ ക്ഷേത്രം.
അവിടെ നിന്ന് 10.30ന് പുറപ്പെട്ട് അട്ടത്തോട്, കൊല്ലംമൂഴിവഴി ആറിന്‍റെ ഇടത്തേ തീരത്തുകൂടി ഒലിയമ്പുഴ, കുറങ്കയം വഴി ഉച്ചക്ക് ഒന്നിന് വലിയാനവട്ടം (പാണ്ടിത്താവളം).2.30ന് അവിടെ നിന്ന് പുറപ്പെട്ട് ചെറിയാനവട്ടം വഴി നീലിമല കയറി, അപ്പാച്ചിമേട് വഴി 4.30ന് ശബരിപീഠം. 5.30ന് ശരംകുത്തി. ആറിന് അവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.