പുതുമകളേറെ; മഞ്ഞ് പെയ്യും സ്നോട്രീ
text_fieldsആലപ്പുഴ: വർണനക്ഷത്രങ്ങളും പുൽക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്മസ് ട്രീയും നിറഞ്ഞ വരാന്തകളും മുറ്റങ്ങളുമാണ് ഇനിയുള്ള കാഴ്ചകൾ. ക്രിസ്മസ് കാലത്ത് നാട്ടിൽ മഞ്ഞുപെയ്യുന്നതിന്റെ ഓർമപുതുക്കിയാണ് ക്രിസ്മസ് സ്നോട്രീയുടെ വരവ്. നിറം കൊണ്ട് മാത്രമല്ല, ഈ ക്രിസ്മസ് സ്നോ ട്രീകൾ വ്യത്യസ്തത പുലർത്തുന്നത്.
മഞ്ഞുപെയ്തിറങ്ങിയ പോലെ അലങ്കാര രീതിയാണ് ഇതിന്റെ പ്രധാന ആകർഷണം. ട്രീ ഓരോ വെട്ടം നിവർത്തുമ്പോളും ശിഖരങ്ങളിൽനിന്ന് മഞ്ഞുവീഴുന്ന പോലെയാണുണ്ടാകുക.
ക്രിസ്മസ് വൈബിനോട് യോജിക്കുന്ന രീതിൽ നിർമിച്ച ഇവക്ക് പിങ്ക്, നീല, വെള്ള എന്നിങ്ങനെ വിവിധനിറങ്ങളാണുള്ളത്. പ്ലാസ്റ്റിക് കൊണ്ടാണ് ഇതിന്റെ നിർമാണം. 2200 രൂപയാണ് ആറടിനീളം വരുന്ന ട്രീയുടെ വില, എട്ട് അടി നീളം വരുന്ന സ്നോ ട്രീയുടെ വില 4300 രൂപയാണ്. മഞ്ഞുപെയ്യുന്ന അലങ്കാരത്തിനൊപ്പം വിവിധമായ അലങ്കാരങ്ങളും ലൈറ്റുകളും സ്നോ ട്രീയിൽ സംഗമിക്കുന്നതോടെ കണ്ണിന് കുളിർമയേകുന്ന കാഴ്ചയാണ്.
200 രൂപയിൽ ആരംഭിക്കുന്ന ഡെസ്ക് സൈസ് ക്രിസ്മസ് ട്രീ മുതൽ 10,000 രൂപക്ക് മുകളിൽ വില വരുന്ന ക്രിസ്മസ് ട്രീകൾ വരെ വിപണിയിലുണ്ട്.
അലങ്കാരങ്ങൾ ഒന്നും ഇല്ലാത്ത പ്ലെയിൻ ക്രിസ്മസ് ട്രീ മുതൽ ലൈറ്റുകളും നക്ഷത്രങ്ങളും ഗിഫ്റ്റുകളും എല്ലാം ചേർന്നുവരുന്ന ക്രിസ്മസ് ട്രീകൾ വരെ വിപണിയിലുണ്ട്. പച്ച നിറത്തിലെ സാധാരണ ക്രിസ്മസ് ട്രീ മുതൽ ബൾബുകളും അലങ്കാരവസ്തുക്കളും നിറച്ച ട്രീകളുമാണ് പുതിയ ട്രെൻഡ്. 280 രൂപ മുതലാണ് ട്രീകളുടെ വില. ട്രീ ഒരുക്കാനുള്ള തോരണങ്ങൾക്കു രണ്ടു മീറ്ററിന് 15 രൂപ മുതൽ തുടങ്ങും.
എൽ.ഇ.ഡി ലൈറ്റിന് മീറ്ററിന് 15 രൂപയാണ് വില. റെഡിമെയ്ഡ് പുൽക്കൂടും ക്രിസ്മസ് ട്രീയും നക്ഷത്രവുമൊക്കെ വാങ്ങി വീട് അലങ്കരിക്കലാണ് ഇപ്പോഴത്തെ രീതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.