ചരിത്ര കൗതുകങ്ങളുമായി താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു
text_fieldsകുവൈത്ത് സിറ്റി: നവീകരണ പ്രവർത്തനങ്ങളെ തുടര്‍ന്ന് അടച്ച താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു. 1980 ലാണ് താരീഖ് എസ്. റജബ്, ജഹാൻ എസ്. റജബ് എന്നിവർ ചേർന്ന് മ്യൂസിയം സ്ഥാപിച്ചത്. ആറ് പതിറ്റാണ്ടുകളായി ശേഖരിച്ച 30,000 ലധികം പുരാവസ്തുക്കളുടെ വിപുലമായ ശേഖരം മ്യൂസിയത്തിലുണ്ട്. പതിനാലാം നൂറ്റാണ്ടിലെ കൈയെഴുത്തുപ്രതികളും കാലിഗ്രാഫിയും ഇസ്ലാമിക് മോണോക്രോമുകളും ഇസ്നിക് ടൈലുകലും പഴയകാല ആയുധങ്ങൾ, ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
മാനുസ്ക്രിപ്റ്റ് ആൻഡ് കലിഗ്രഫി, ഗോൾഡ് റൂം,സെറാമിക്സ് എന്നിവങ്ങനെ പുരവസ്തുക്കളുടെ ശേഖരം തരം തിരിച്ചിട്ടുണ്ട്. ആദ്യകാല ഉമയ്യദ് ഖലീഫമാർ മുതൽ പേർഷ്യയിലെ ഖജാറുകൾ വരെയുള്ള കാലത്തെ കൃതികൾ ഉൾക്കൊള്ളുന്ന, ഇസ്ലാമിക ലോകത്തുടനീളമുള്ള ഖുർആന്റെയും കൈയെഴുത്തുപ്രതികളുടെയും ശേഖരം ശ്രദ്ധേയമാണ്.
ഗോൾഡ് റൂം ഇസ്ലാമിനും ഇസ്ലാമിക കാലത്തിനും മുമ്പുള്ള സ്വർണാഭരണങ്ങൾ പ്രദർശിപ്പിക്കുന്നു. മെസപ്പൊട്ടേമിയ, പേർഷ്യ, ട്രാൻസോക്സിയാന, സിറിയ, തുർക്കിയ, ഈജിപ്ത്, സ്പെയിൻ, ചൈന തുടങ്ങി ഇസ്ലാമിക ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മൺപാത്രങ്ങളും സെറാമിക്സും താരീഖ് റജബ് മ്യൂസിയത്തിലെ മറ്റൊരു പ്രത്യേകതയാണ്.
ജാബരിയ ബ്ലോക് 12, സ്ട്രീറ്റ് 5 ലാണ് മ്യൂസിയം. ശനി മുതല്‍ വ്യാഴം വരെയാണ് പ്രവൃത്തിദിവസങ്ങൾ. രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. രണ്ട് ദീനാറാണ് പ്രവേശന ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.