അയ്യപ്പൻ വിളക്ക് മഹോത്സവം; ഗതാഗത നിയന്ത്രണം നാസറിന്റെ കൈകളിൽ ഭദ്രം
text_fieldsനന്മണ്ട: അയ്യപ്പൻ വിളക്ക് മഹോത്സവത്തിന് ഗതാഗത നിയന്ത്രണത്തിന് നാസറും. നന്മണ്ട അയ്യപ്പഭജനമഠത്തിന്റെ നാൽപ്പത്തി ആറാമത് അയ്യപ്പൻ വിളക്ക് മഹോത്സവത്തിനാണ് സിമന്റ് പീടികയിലെ സഹായിയായ പാടിച്ചേരി നാസർ മുന്നിട്ടിറങ്ങി മതസൗഹാർദത്തിന്റെ കാവലാളായി മാറിയത്.
സ്വതവേ ഗതാഗത കുരുക്കിൽപ്പെടുന്ന കോഴിക്കോട്-ബാലുശേരി റോഡിലെ നന്മണ്ട 13 ലാണ് അയ്യപ്പ ഘോഷയാത്രക്ക് കടന്നുപോവാൻ ഗതാഗത നിയന്ത്രണം സ്വയമേറ്റെടുത്ത് മുന്നിട്ടിറങ്ങിയത്. അയ്യപ്പന്മാർ ഘോഷയാത്രയിൽ അണിചേരട്ടെ ഇവിടെ വാവരുടെ പ്രതീകമായി ഞാനുണ്ട്.
ക്ഷേത്ര ഭാരവാഹികളുടെ സമ്മതമൊന്നുമില്ലാതെയാണ് നാസർ റോഡിലിറങ്ങി വാഹനങ്ങൾ നിയന്ത്രിച്ചത്. കോൺഗ്രസ് പ്രവർത്തകനായ നാസറിന് വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരുക്കേറ്റിരുന്നു. കാലിന് സ്വാധീന കുറവുണ്ടെങ്കിലും നന്മണ്ട 13 ൽ എല്ലാവരുടെയും സഹായിയായി മാറാനും നാസറിന് കഴിയുന്നു.കൊറോണക്കാലത്ത് നന്മണ്ട 12 ൽ യൂത്ത് കോൺഗ്രസ് കൊറോണ രോഗികൾക്കായി നടത്തിയ സേവന പ്രവർത്തനത്തിലും നാസർ സജീവമായുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.