ഓർമയിൽ മുഴങ്ങുന്ന ആ അത്താഴം മുട്ട്
text_fieldsഅഞ്ചുവർഷം ഞാൻ ഖത്തറിൽ അധ്യാപകനായി ജോലി നോക്കിയിരുന്നു. അവിടെയുള്ള എെൻറ കൂട്ടുകാരിൽ 90 ശതമാനവും ഇസ്ലാംമത വിശ്വാസികളാണ്. റമദാനിൽ അവർ നോെമ്പടുക്കുേമ്പാൾ ഞാനും അവർക്കൊപ്പം കൂടും.
അക്ഷരാർഥത്തിൽ പുണ്യമാസം ഞാൻ അനുഭവിച്ചിട്ടുണ്ട്. അവിടെ ഭക്ഷണമൊക്കെയുണ്ട്. വേണമെങ്കിൽ കഴിക്കാം. കൂട്ടുകാരൊെക്ക ഭക്ഷണം കഴിക്കാൻ ആവശ്യപ്പെടുമായിരുന്നെങ്കിലും പക്ഷേ, അവർക്കൊപ്പം നിൽക്കാനാണ് താൽപര്യം കാണിച്ചത്.
അന്നൊരു റമദാൻ കാലത്തുണ്ടായ ഹൃദ്യമായ അനുഭവം ഇന്നും മനസ്സിൽ മായാതെയുണ്ട്. റോഡ് വശത്തെ കെട്ടിടത്തിെൻറ ഒന്നാമത്തെ നിലയിലായിരുന്നു താമസം. പുലർച്ച മൂന്നിന് അത്താഴം കഴിക്കാൻ എണീറ്റതാണ്. ദൂരെയെങ്ങോ കൊട്ടിെൻറ ശബ്ദം കേൾക്കുന്നു. ചെണ്ടയല്ല, ട്രമ്മിന് സമാനമാണ്.
മുറിയുടെ ഗ്ലാസ് മാറ്റി തല പുറത്തേക്കിട്ട് നോക്കിയപ്പോൾ വളരെ ദൂരത്ത് ഒരാൾ. പകൽ നേരത്ത് വാഹനങ്ങൾ ചീറിപ്പായുന്ന റോഡ് അപ്പോൾ വിജനമാണ്. അവിടെയാണ് ഇൗ പ്രായമായ മനുഷ്യൻ കൊട്ടി നടന്നുപോകുന്നത്. ക്രമേണ ശബ്ദവും രൂപവും നേർത്തുനേർത്ത് വന്നു. അദ്ദേഹം നടന്നകലുകയാണ്.
ഉണർന്നെണീറ്റ് അൽപനേരം കട്ടിലിൽ ഇരുന്നു. എന്താണ് നടന്നതെന്ന് മനസ്സിലായില്ല. മറ്റുള്ളവരോട് ചോദിച്ചപ്പോഴാണ് അത്താഴത്തിന് മറ്റുള്ളവരെ ഉണർത്താൻ കൊട്ടിേപ്പാകുന്നതാണെന്ന് മനസ്സിലായത്. ആ ദൃശ്യം മനസ്സിൽ ഇേപ്പാഴും തങ്ങിനിൽക്കുന്നുണ്ട്.
എെൻറ പ്രധാന നോമ്പനുഭവം ഇന്ത്യക്ക് പുറത്തുണ്ടായിരുന്ന ഇൗ കാലത്തേതാണ്. നിൽക്കുന്നിടത്ത് എങ്ങനെയാണോ ആഘോഷം അതിനനുസരിച്ച് നമ്മളും ചേരുക എന്നതാണ് ഇപ്പോഴത്തെ രീതി. ഒാണമായാലും വിഷുവായാലും ക്രിസ്മസായാലും ഇൗദായാലും അങ്ങനെ തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.