Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസംതൃപ്തി എന്ന...

സംതൃപ്തി എന്ന ജീവിതാനുഗ്രഹം

text_fields
bookmark_border
ramadan
cancel

നിലവിലുള്ള സൗകര്യങ്ങളിൽ നാം സംതൃപ്തരാണോ? ഇപ്പോഴുള്ള ജോലിയിൽ, സമ്പത്തിൽ, വീടിൽ, ഉടമസ്ഥതയിലുള്ള മറ്റു ഭൗതിക വസ്തുക്കളിൽ‍‍? അതേ എന്നു ഉത്തരം പറഞ്ഞേക്കാമെങ്കിലും ഉള്ളത് പോരാ, കൂടുതൽ വേണം എന്ന ചിന്ത നമ്മുടെ ഉള്ളിൽ എപ്പോഴുമുണ്ടാവാറില്ലേ ? ഒരുകാലത്ത് നാം അതിയായി ആഗ്രഹിച്ച വസ്തുക്കൾ ക്രമേണ നമ്മുടെ ഉടമസ്ഥതയിൽ വരുമ്പോൾ സന്തോഷിക്കാറുണ്ടെങ്കിലും പതിയെപ്പതിയെ അതിനേക്കാൾ വലിയ മോഹങ്ങൾ നമ്മെ പിടികൂടാറില്ലേ?

എന്താണ് നമ്മുടെ സംതൃപ്തിയുടെ മാനദണ്ഡം. ധനമാണ് സംതൃപ്തി സൃഷ്ടിക്കുന്നതെന്ന് തോന്നും. എത്രയോ കോടി രൂപ സ്വന്തമായുള്ളവർ മനസ്സമാധാനമില്ലാതെ കഴിയുന്നു. ചുരുങ്ങിയ ഭൗതിക വിഭവങ്ങൾമാത്രമുള്ള എത്രയോ പേർ ഉള്ളതുകൊണ്ട് തൃപ്തരായി നാഥന് നന്ദിപറഞ്ഞ് ജീവിക്കുന്നതും നമുക്ക് കാണാനാകും.

സംതൃപ്തിയും സമ്പത്തും തമ്മിൽ പറയത്തക്ക ബന്ധങ്ങളൊന്നുമില്ല. പക്ഷേ, സമ്പത്ത് കൂടുമ്പോൾ മോഹങ്ങൾ സഫലമാവുമെന്നും മോഹങ്ങൾ സഫലമാകുമ്പോൾ സംതൃപ്തി കൈവരുമെന്നും മനുഷ്യൻ നിനക്കുന്നു. അങ്ങനെ സമ്പത്ത് വാരിക്കൂട്ടാനുള്ള തിടുക്കത്തിലേക്ക് വഴുതിവീഴുന്നു.

ഓരോ നാണയവും പുതിയ മോഹങ്ങൾ നൽകുന്നു. ഓരോ മോഹത്തിനും നാണയങ്ങളുടെ ഇരട്ടിയിരട്ടി വലുപ്പമാണുള്ളതെന്നതാണ് സത്യം. അങ്ങനെ സംതൃപ്തിയെന്നത് കിട്ടാക്കനിയായി ശേഷിക്കുന്നു.

മുഹമ്മദ് നബി പറഞ്ഞു: "മനുഷ്യന് സ്വർണത്തിന്റെ രണ്ടു മലയോരങ്ങൾ ലഭിച്ചാൽ മൂന്നാമതൊന്നുകൂടി കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കും. മരണമല്ലാതെ അവന്റെ ആഗ്രഹങ്ങളെ തടഞ്ഞുനിർത്തുകയില്ല." മറ്റൊരു പ്രവാചക വചനം ഇങ്ങനെയാണ്: "രണ്ട് കാര്യങ്ങളോടുള്ള പ്രണയം വൃദ്ധരിൽപോലും സജീവമായിരിക്കും. ധനശേഖരണവും ദീർഘായുസ്സുമത്രെ അവ.

വിഭവങ്ങളുടെ ആധിക്യമല്ല, മനസ്സിന്റെ നിറവാണ് ഐശ്യര്യമെന്ന് നബിവചനമുണ്ട്. തിരുനബി പറയുന്നു: "നേരം പുലർന്നു, ശാരീരിക അസ്വസ്ഥതകളില്ല, ആശങ്കകളുമില്ല, ഇന്നത്തേക്കുള്ള ഭക്ഷണവുമുണ്ട്. എങ്കിൽ മുഴുവൻ പ്രപഞ്ചം ലഭിച്ചവനെപ്പോലെയാണ്"

ലഭിച്ച അനുഗ്രഹങ്ങളുടെ വ്യാപ്തി മനസ്സിലാവണമെങ്കിൽ നമ്മെക്കാൾ താഴ്ന്ന അവസ്ഥയുള്ളവരിലേക്ക് നോക്കണം. നമ്മുടെ വീട് എത്രയോ മികച്ചതാണെന്ന് മനസ്സിലാവണമെങ്കിൽ ഒരു തുണ്ട് ഭൂമിയുമില്ലാതെ അലയുന്ന മനുഷ്യരുടെ വേദന കാണണം.

നമ്മുടെ രോഗങ്ങൾ ഒന്നുമല്ല എന്നറിയണമെങ്കിൽ സദാ വേദനിക്കുന്ന ശരീരവുമായി ജീവിതത്തോട് മല്ലിടുന്നവരുടെ അവസ്ഥയറിയണം. മുഹമ്മദ് നബി പഠിപ്പിച്ചു: നിങ്ങൾ മുകളിലുള്ളവരിലേക്ക് നോക്കരുത്. താഴേക്കിടയിലുള്ളവരിലേക്ക് നോക്കുക. രക്ഷിതാവിന്റെ അനുഗ്രഹം ചെറുതായിക്കാണാതിരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023
News Summary - The blessing of life is contentment
Next Story