രുചികുറയാതെ ഇക്കുറിയും സേട്ട് പള്ളിയിൽ ജീരകക്കഞ്ഞി
text_fieldsആലുവ: പതിറ്റാണ്ടുകളായി ആലുവ സേട്ട് പള്ളിയിലെ സ്പെഷൽ നോമ്പുതുറ വിഭവമായ ജീരകക്കഞ്ഞി ഇക്കുറിയുമുണ്ട്. ഔഷധ ഗുണങ്ങളുള്ള കഞ്ഞിയാണ് എല്ലാ വർഷവും ഇവിടത്തെ പ്രധാന നോമ്പുതുറ വിഭവം. നൂറു വർഷത്തോളം പഴക്കമുള്ള പള്ളിയിലെ കഞ്ഞിപ്പെരുമക്കും ഏകദേശം അത്രതന്നെ പഴക്കമുണ്ട്.
പതിറ്റാണ്ടുകളായി ഇവിടെ കഞ്ഞി വിതരണം മുടങ്ങാതെ നടക്കുന്നുണ്ട്. കാലമിത്ര പിന്നിട്ടിട്ടും കഞ്ഞിക്ക് ആവശ്യക്കാർ കൂടിവരുകയാണ്. ഔഷധ ഗുണങ്ങളുള്ള വസ്തുക്കൾ ചേർത്ത് വിദഗ്ധരായ പാചകക്കാരാണ് തയാറാക്കുന്നത്. കുഞ്ഞുണ്ണിക്കര സ്വദേശി എം.എം. അബ്ദുൽ ഹമീദാണ് ഇക്കുറിയും പാചകത്തിന് നേതൃത്വം നൽകുന്നത്. എം.എ. അബ്ദുൽ സലാമും അദ്ദേഹത്തോടൊപ്പമുണ്ട്.
നിത്യേന മുന്നൂറിനും നാനൂറിനും ഇടയിൽ ആളുകൾക്കാണ് കഞ്ഞിയുണ്ടാക്കുന്നത്. മസ്ജിദ് പരിപാലന കമ്മിറ്റി പ്രസിഡൻറ് പി.കെ.എ.കരീം, വൈസ് പ്രസിഡൻറ് പി.അബ്ദുൽ ഖാദർ, സെക്രട്ടറി പി.എ. അബ്ദുൽ സമദ്, ട്രഷറർ നദീം മൂസാ സേട്ട്, ഇമാം ഫസലുറഹ്മാൻ ബാഖവി, ഇഫ്താർ കമ്മിറ്റി ചെയർമാൻ അബ്ദുറഹ്മാൻ കുട്ടി (അന്ത്രൂട്ടി), അംഗങ്ങളായ കെ.കെ. നാസറുദ്ദീൻ, മിർസ ഖാലിദ്, അബ്ദുൽ ഹമീദ് തുടങ്ങിയവരാണ് നോമ്പുതുറ അടക്കമുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.