പ്രാർഥനയുടെ മഹത്വം
text_fieldsവിശ്വാസിയുടെ ജീവിതത്തിെൻറ ദിശ നിർണയിക്കുന്ന ഒന്നാണ് പ്രാർഥന. ഇസ്ലാം പഠിപ്പിക്കുന്ന പ്രാർഥന അല്ലാഹുവിനോട് മാത്രം നിർവഹിക്കേണ്ടുന്ന ആരാധനയാണ്. ഇസ്ലാം പ്രാർഥനക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഏതൊരു കർമം നിർവഹിക്കുേമ്പാഴും അതിലെല്ലാം ഒരു പ്രാർഥന അടങ്ങിയിട്ടുണ്ട്. എല്ലാ സത്കർമങ്ങളുടെയും സത്തയും മജ്ജയും പ്രാർഥനയാണ്.
പ്രപഞ്ച സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിനോട് മാത്രമേ പ്രാർഥിക്കുകയും സഹായം ചോദിക്കുകയും ചെയ്യാവൂ എന്ന് അവൻ അവെൻറ സൃഷ്ടികളായ മനുഷ്യരോട് കൽപിച്ചിരിക്കുന്നു. സത്യവിശ്വാസിയുടെ ജീവിതത്തിെൻറ നിഖില മേഖലകളിലും പ്രാർഥന അനിവാര്യമാണ്. ഉറങ്ങാൻ കിടക്കുേമ്പാൾ, ഉറക്കമുണരുേമ്പാൾ, വീട്ടിൽ നിന്നിറങ്ങുേമ്പാൾ, വാഹനത്തിൽ കയറുേമ്പാൾ... അങ്ങനെ എല്ലാ സന്ദർഭങ്ങളിലും പ്രത്യേക പ്രാർഥനയുണ്ട്. വിശ്വാസത്തിൽ നിന്നാണ് പ്രാർഥന ഉത്ഭവിക്കുന്നത്. അതൊരു ചടങ്ങല്ല. മറിച്ച് മനസ്സിെൻറ ഉള്ളിൽനിന്ന് നിലക്കാതെ പുറത്തേക്കൊഴുകേണ്ട നീരുറവയാണ്.
കർമങ്ങളുടെ കിരണങ്ങൾ അതിൽ പ്രതിഫലിക്കണം. സത്കർമങ്ങളെ മുൻനിർത്തിയുള്ള പ്രാർഥന കൂടുതൽ ഫലപ്രദമാണെന്ന് പ്രവാചകൻ മുഹമ്മദ് നബി വ്യക്തമാക്കിയിട്ടുണ്ട്. പ്രാർഥനകൾ ആത്മാർഥതയോെടയും മനസ്സാന്നിധ്യത്തോടെയും താഴ്മയോടെയും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയോടെയുമാണ് നാം നിർവഹിക്കേണ്ടത്. പ്രാർഥനകൾകൊണ്ട് നിറക്കേണ്ട പുണ്യമാസമാണ് റമദാൻ. ഈയൊരു മാസത്തിൽ ദാനധർമങ്ങളും എല്ലാ പുണ്യപ്രവർത്തനങ്ങളും വർധിപ്പിക്കാനും പ്രാർഥനകൾകൊണ്ട് ദിനരാത്രങ്ങളെ ധന്യമാക്കാനും സാധിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.