Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകഅ്​ബ കഴുകി;...

കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം

text_fields
bookmark_border
കഅ്​ബ കഴുകി; ഭക്തിനിർഭരമായി ഹറം
cancel

ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വിശുദ്ധ കഅ്​ബ കഴുകി. സൽമാൻ രാജാവിനുവേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താന്റെ മേൽനോട്ടത്തിൽ ബുധനാഴ്​ച രാവിലെയാണ്​ കഅ്​ബ കഴുകൽ ചടങ്ങ്​ നടന്നത്​. മ​ന്ത്രിമാർ, അമീറുമാർ, നയതന്ത്ര ഉദ്യോഗസ്ഥർ, വിശിഷ്​ടാതിഥികൾ, കഅ്​ബയുടെ പരിചാരകൻ, പണ്ഡിതസഭാംഗങ്ങൾ, ഇരുഹറം കാര്യാലത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ചടങ്ങിൽ പ​​ങ്കെടുത്തു. മസ്​ജിദുൽ ഹറാമിലെത്തിയ മക്ക ഡെപ്യൂട്ടി ഗവർണറെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ സുദൈസ്​, കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന്​ സ്വീകരിച്ചു.

ഡെപ്യൂട്ടി ഗവർണർ കഅ്​ബയുടെ അകത്ത്​ പ്രവേശിച്ച്​ ചുവരുകൾ പനിനീർ കലർന്ന സംസം വെള്ളം കൊണ്ട് കഴുകി. നേരത്തെ തയാറാക്കിയ മിശ്രിതം നനച്ച തുണിക്കഷണങ്ങൾ കൊണ്ട് ഭിത്തികൾ തുടച്ചു. ക​ഴുകലി​ന്റെ മുന്നോടിയായി കഅ്​ബയുടെ പുടവ (കിസ്​വ) അടിഭാഗം അൽപം ഉയർത്തിക്കെട്ടിയിരുന്നു. ഹറമിലെത്തിയ തീർഥാടകർക്ക്​ കഅ്​ബ കഴുകൽ കാണുന്നതിനായും അതിനുള്ള ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതിനായും വെർച്വൽ പ്രദർശനം ഇരുഹറം കാര്യാലയം ഒരുക്കിയിരിക്കുന്നു.

കഅ്​ബ കഴുകൽ ചടങ്ങിൽ മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദ്​ർ ബിൻ സുൽത്താ​ൻ, ഇരുഹറം കാര്യാലയം മേധാവി ഡോ. അബ്​ദുറഹ്​മാൻ സുദൈസ് തുടങ്ങിയവർ

കഴുകുന്നതിനുള്ള എല്ലാ ഒരുക്കവും നേര​ത്തെ ഇരുഹറം കാര്യാലയം പൂർത്തിയാക്കിയിരുന്നു. മേത്തരം ഊദ് എണ്ണ, റോസാപ്പൂ വെള്ളം എന്നിവ ഉപയോഗിച്ചാണ്​ അകത്തെ ഭിത്തികളും തറയും കഴുകിയത്​. ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിരുന്നു.

കഅ്​ബ കഴുകൽ ചടങ്ങിൽ അതിഥിയായി പ്രമുഖ വ്യവസായി എം.എ. യൂസുഫലി

അബ്​ദുൽ അസീസ് രാജാവി​ന്റെ കൈകളാൽ രാജ്യം ഏകീകരിക്കപ്പെട്ടതിന് ശേഷം ഇപ്പോൾ സൽമാൻ രാജാവി​ന്റെ കാലം വരെയും ഇസ്‌ലാം, മുസ്‌ലിംകൾ, ഇരുഹറമുകൾ, കഅബ തുടങ്ങിയവരുടെ എല്ലാ കാര്യങ്ങളിലും വലിയ ശ്രദ്ധയും താൽപര്യവുമാണ്​ പുലർത്തി വരുന്നതെന്ന്​​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു. കഅബയെ പരിപാലിക്കുക എന്നത് ഈ അനുഗൃഹീത രാജ്യത്തിന്റെ നേതാക്കളുടെ ഒരു സവിശേഷതയാണ്​. അതിനെ ആരാധിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ആരാധനയുടെ ഭാഗമാണ്. സച്ചരിതരായ സ്വഹാബികളും അവർക്ക് ശേഷം ഖലീഫമാരും പിന്തുടരുന്ന ഒരു ചര്യയാണെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaKaaba wash
News Summary - The Kaaba was washed
Next Story