സൽമാൻ രാജാവിന്‍റെ അതിഥികളായ ഉംറ തീർഥാടകരുടെ അവസാന ബാച്ചും സൗദിയിലെത്തി
text_fieldsജിദ്ദ: ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ സൗദി ഇസ്‌ലാമിക മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്ന 1000 ഉംറ തീർഥാടകരും ഇതിനോടകം സൗദിയിലെത്തി. സ്ത്രീകളടക്കം 250 പേരടങ്ങുന്ന സംഘമാണ് 15ആം ബാച്ചിൽ അവസാനമായി വെള്ളിയാഴ്ച പുലർച്ചെ മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിൽ വന്നിറങ്ങിയത്.
കിഴക്കൻ ഏഷ്യയിലെ മലേഷ്യ, ഫിലിപ്പീൻസ്, ഇന്തോനേഷ്യ, തായ്‌വാൻ, മ്യാൻമർ, വിയറ്റ്നാം, ലാവോസ്, ഹോങ്കോങ്, ജപ്പാൻ, ബ്രൂണെ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, കംബോഡിയ, മംഗോളിയ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഇസ്ലാമിക വ്യക്തിത്വങ്ങളാണ് അവസാന സംഘത്തിലെത്തിയത്. മദീനയിലെ മസ്ജിദുന്നബവി, മസ്ജിദ് ഖുബ, മറ്റ് ചരിത്രപരവും സാംസ്കാരികവുമായ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചതിന് ശേഷം സംഘം ഉംറ നിർവഹിക്കാനായി മക്കയിലേക്ക് തിരിക്കും.
ഉംറ നിർവഹിക്കുന്നതിനും മദീന മസ്ജിദുന്നബവിയും മറ്റു ചരിത്ര സ്ഥലങ്ങളും സന്ദർശിക്കുന്നതിനുമായി മുസ്ലിം ലോകത്തെ സ്വാധീനമുള്ള വ്യക്തികൾ, പ്രമുഖർ, പണ്ഡിതന്മാർ, ശൈഖുമാർ, യൂനിവേഴ്‌സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർമാർ എന്നിവരുൾപ്പെടെ ലോകമെമ്പാടുമുള്ള 1,000 പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങൾക്കാണ് ഖാദിമുൽ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിൽ രാജ്യം ആതിഥ്യമരുളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.