Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഎല്ലാ നന്മകളും കൂടുതൽ...

എല്ലാ നന്മകളും കൂടുതൽ അനുഷ്ഠിക്കാനുള്ള കാലം

text_fields
bookmark_border
ramadan
cancel

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാസമാണ്​ റമദാൻ. നോമ്പനുഷ്ഠിക്കുക, ഖുർആൻ പാരായണം ചെയ്യുക, ദാനധർമങ്ങൾ അധികരിപ്പിക്കുക, രാത്രി നമസ്കാരങ്ങൾ വർധിപ്പിക്കുക തുടങ്ങി എല്ലാ നന്മകളും കൂടുതൽ അനുഷ്ഠിക്കാനുള്ള കാലം.

ഖുർആൻ നോമ്പ്​ നിർബന്ധമാക്കിയ വചനങ്ങളിൽ​ അതിന്‍റെ ഉദ്ദേശ്യവും ലക്ഷ്യവും വ്യക്​തമാക്കിയിട്ടുണ്ട്​. സൂക്ഷ്മാലുക്കളും (തഖ്​വ) ഭക്തിയുള്ളവരുമാവുകയാണ്​ നോമ്പിന്‍റെ ലക്ഷ്യം. എങ്ങനെയാണ്​ നോമ്പ്​ തഖ്​വ വർധിപ്പിക്കുന്നത്​? നോമ്പ്​ നമുക്കൊരു ഭാരമാകരുത്. ശല്യമായി അനുഭവപ്പെടാനും പാടില്ല. റമദാൻ നമുക്ക് ആനന്ദദായകമായി അനുഭവപ്പെടണം. ഇതെങ്ങനെ സാധിക്കും?

അല്ലാഹു ഒരുപാട്​ കാര്യങ്ങൾ കൽപിച്ചിട്ടുണ്ട്​. നിരവധി കാര്യങ്ങൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. കൽപിച്ച കാര്യങ്ങൾ അനുഷ്ഠിച്ചും വിലക്കിയ കാര്യങ്ങൾ വർജിച്ചും ജീവിച്ചാൽ തഖ്​വയായി. വിശപ്പും ദാഹവുമുണ്ടായിട്ടും ലഭ്യമായ ഭക്ഷണത്തോട്​ മുഖം തിരിക്കുന്ന മനസ്സിന്‍റെ സൂക്ഷ്മതയും ഭക്​തിയുമാണ്​ തഖ്​വ. അല്ലാഹുവിന്‍റെ കൽപന ശിരസ്സാവഹിക്കുന്നതുകൊണ്ടാണ്​ ഇത്​ സാധ്യമാകുന്നത്​.

സമർപ്പണത്തിന്‍റെയും ക്ഷമയുടെയും മാസമാണ്​ റമദാൻ. ക്ഷമിക്കാൻ കഴിയാത്ത സാഹചര്യത്തിലും സഹനമവലംബിക്കാനാകുമ്പോഴാണ്​ ക്ഷമ അർഥപൂർണമാകുന്നത്​. വിശപ്പും ദാഹവുമുണ്ടാകുമ്പോഴും ആരെങ്കിലും എന്തെങ്കിലും പ്രകോപനമുണ്ടാക്കുമ്പോഴും നമ്മൾ ക്ഷമിക്കുന്നത്​ നോ​മ്പുകാരനാണ് എന്ന ജാഗ്രതയുള്ളതുകൊണ്ടാണ്​. ഇങ്ങനെ ജീവിതം പരിവർത്തിപ്പിക്കപ്പെടുമ്പോഴാണ്​ റമദാൻ സാർഥകമാകുന്നത്​.

ചീത്ത വാക്കും പ്രവൃത്തിയും ഒരാൾ ഉപേക്ഷിക്കുന്നില്ലെങ്കിൽ അവൻ അവന്‍റെ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചു എന്നതല്ലാതെ​ അല്ലാഹുവിന്​ അതുകൊണ്ട്​ ഒരു ആവശ്യവുമില്ല എന്ന്​ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. നോമ്പ്​ ഗുണവും നന്മയുംകൊണ്ട് നിറഞ്ഞതായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്​.

അല്ലാഹു മനുഷ്യനോട്​ നോമ്പ്​ നിർബന്ധമാക്കി ക്രൂരത കാണിക്കുകയാണെന്ന്​ പറയുന്നവരുണ്ട്​. രോഗികളും യാത്രക്കാരും നോമ്പെടുക്കേണ്ടതില്ലെന്നും പിന്നീട്​ നോറ്റുവീട്ടിയാൽ മതിയെന്നുമുള്ള ഇസ്‍ലാമിക ശാസന നോമ്പ്​ ആർക്കും ബുദ്ധിമുട്ടാകാതിരിക്കാൻ വേണ്ടിയാണ്​. പ്രയാസമല്ല, എുപ്പമാണ്​ അല്ലാഹു ഇഷ്ടപ്പെടുന്നത്​. മതം മനുഷ്യന്​ ഭാരമല്ല, ഏറെ ഉപകാരമുള്ളതാണ്​.

നമ്മുടെ വീടകങ്ങളിൽ റമദാനിലെ മാറ്റം ദൃശ്യമാകേണ്ടതുണ്ട്​. ആരാധനകൾ സംബന്ധിച്ചും മതത്തിന്‍റെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ചും വീട്ടിലെ ഓരോ അംഗത്തിനും ബോധ്യമുണ്ടാകേണ്ടതുണ്ട്​. നോമ്പെടുത്തയാളെ നോമ്പ്​ തുറപ്പിക്കുക എന്നത്​ നോമ്പെടുത്തവനെപ്പോലെത്തന്നെ പ്രതിഫലം ലഭിക്കുന്നതാണ്​. അതോടൊപ്പം സൗഹൃദം ഊട്ടിയുറപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യവും അതിനു പിന്നിലുണ്ട്​.

ഈ ഉദ്ദേശ്യത്തിൽ നോമ്പില്ലാത്ത സഹോദര സമുദായ അംഗങ്ങളെയും നോമ്പ്​ തുറപ്പിക്കാൻ വിളിക്കുന്നത്​ വളരെ പ്രയോജനകരമാണ്​. ഇഫ്താർ സംഗമങ്ങൾ ആരാധനയുടെ ലക്ഷ്യത്തിൽനിന്ന്​ വഴിമാറുന്നത്​​ ഗുണകരമല്ല. ധൂർത്തും ദുർവ്യയവും ആഡംബരവുമാകുന്ന ഇഫ്താർ സംഗമങ്ങൾ വിശ്വാസികൾക്ക്​ ഭൂഷണമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan 2023
News Summary - Time to practice more of all good things
Next Story