നോമ്പ് നൽകുന്ന പരിശീലനങ്ങൾ
text_fieldsപുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ മഹത്തായ മാസം, അനുഗൃഹീതമാസം എന്നിങ്ങനെയാണ് പ്രവാചകൻ വിശേഷിപ്പിച്ചത്. എല്ലാ ആരാധനകൾക്കും അതിേൻറതായ ലക്ഷ്യങ്ങളുണ്ട്. നോമ്പ് വിശ്വാസികളിൽ ഉണ്ടാക്കാനുദ്ദേശിക്കുന്ന പരിവർത്തനങ്ങൾ നിസ്സീമവും നിസ്തുലവുമത്രെ.
മൃഗങ്ങളിൽനിന്ന് മനുഷ്യനെ വേർതിരിക്കുന്ന പ്രത്യേകത ബുദ്ധിയും വിവേകവുമാണ്. ഇവയുടെ ഫലപ്രദമായ പ്രയോഗത്തിെൻറ അഭാവമാണ് മനുഷ്യൻ പലപ്പോഴും മൃഗതുല്യമായി മാറുന്നതിന് കാരണം.
ഏതൊരാളിലും മൃഗീയമായ പലതും കാണാം. ജന്തുജന്യമായ ഇത്തരം സ്വഭാവങ്ങൾ പാടേ വെടിയുമ്പോഴാണ് ഓരോരുത്തരും ഉൽകൃഷ്ടരായ മനുഷ്യരായിത്തീരുന്നത്. ഈ ജന്തുതയെ ഇസ്ലാം ജാഹിലിയ്യത്ത് എന്നാണ് പരിചയപ്പെടുത്തിയത്. മറ്റുള്ളവരുടെ അവകാശം അന്യായമായി കവർന്നെടുക്കുന്ന സ്വാർഥത, നിരപരാധികളെ നിഷ്ഠൂരമായി വകവരുത്തുന്ന ക്രൂരത തുടങ്ങി ജന്തുജന്യമായ ദുഃസ്വഭാവങ്ങളെ പരിവർജിക്കാനുള്ള പരിശീലനമാണ് റമദാൻ.
നന്മകളുടെ കേതാരമാണ് മനുഷ്യപ്രകൃതം. മനുഷ്യരോളം സഹജീവിസ്േനഹവും ദയയും അനുകമ്പയും വിട്ടുവീഴ്ചയും വിശാലമനസ്കതയും ജന്മനാ കൈവശമുള്ള മറ്റൊരു സൃഷ്ടിയില്ല. ഇവയുടെ ശക്തമായ സാന്നിധ്യമാണ് മനുഷ്യനെ ഉൽകൃഷ്ടനും ഉത്തമനുമാക്കി മാറ്റുന്നത്.
എന്നാൽ, ഇത് സജീവവും പ്രയോജനപ്രദവുമായി നിലനിർത്താൻ പലർക്കും സാധിക്കാറില്ല. നാം അറിയാതെ നമ്മിൽനിന്ന് അപ്രത്യക്ഷമാവുന്ന ഈ സദ്ഗുണങ്ങളെ തേച്ചുമിനുക്കി സദാ പ്രോജ്ജ്വലിപ്പിച്ച് നിർത്തുകകൂടിയാണ് റമദാൻ. തമസ്സ് തിങ്ങിനിറഞ്ഞ ലോകത്തെങ്ങും നന്മകളുടെ കുത്തൊഴുക്കിനാണ് ഈ മാസം സാക്ഷ്യംവഹിക്കുന്നത്.
അശരണർക്ക് ആശ്വാസമായി, ആലംബഹീനർക്ക് അത്താണിയായി കുളിർ കാറ്റ് കണക്കെ എല്ലാവരേയും തഴുകിത്തലോടി സഞ്ചരിക്കുന്ന ഈ മാസത്തിെൻറ സൗരഭ്യങ്ങൾ എല്ലായ്പോഴും വിശ്വാസിസമൂഹത്തിലൂടെ പ്രസരിക്കുകയും പ്രശോഭിക്കുകയും ചെയ്യുമ്പോഴാണ് വ്രതാനുഷ്ഠാനം സാർഥകമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.