Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightറമദാൻ നിറവിലേക്ക്​...

റമദാൻ നിറവിലേക്ക്​ ഇമാറാത്ത്​

text_fields
bookmark_border
റമദാൻ നിറവിലേക്ക്​ ഇമാറാത്ത്​
cancel

വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധി പകരുന്ന റമദാനിന്‍റെ രാപകലുകളിലേക്ക്​ മണിക്കൂറുകൾ മാത്രം. ബുധനാഴ്ച മുതൽ യു.എ.ഇയിൽ ഇത്തവണ റമദാൻ ആരംഭിക്കുമെന്നാണ്​ പ്രവചിക്കപ്പെടുന്നത്​. കഴിഞ്ഞ നാലു വർഷമായി കോവിഡ്​ മഹമാരിയെ തുടർന്നുള്ള നിയന്ത്രണങ്ങളിലായിരുന്നു വ്രതക്കാലം വിശ്വാസികൾ ചിലവഴിച്ചത്​. എന്നാൽ ഇത്തവണ മാസ്ക്​ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും പള്ളികളിൽ നിർബന്ധമല്ല. ഇഫ്താർ ഒത്തുചേരലിനും പ്രത്യേകിച്ച്​ തടസങ്ങളുണ്ടാകില്ല.

റമദാൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി പള്ളികളിലും അനുബന്ധ സംവിധാനങ്ങളിലും അറ്റകുറ്റപണികളും മറ്റു പ്രവൃത്തികളും പൂർത്തിയായിക്കഴിഞ്ഞു​. റസ്റ്ററൻറുകളിലും ഹോട്ടലുകളിലും പ്രത്യേക സൗകര്യങ്ങളും മറ്റും ഒരുക്കാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്​. ഇത്തവണ കൂടുതൽ സ്ഥലങ്ങളിൽ ഇഫ്താർ ടെൻറുകളും ഒരുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നതാണ്​. ലേബർ ക്യാമ്പുകളിലടക്കം നോമ്പുതുറപ്പിക്കുന്നതിന്​ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച്​ പ്രവാസി സംഘടനകളും രംഗത്തുവരും.

റമദാനിൽ ജോലി സ്ഥലങ്ങളിലും വിദ്യാലയങ്ങളിലും പ്രവൃത്തി സമയം വെട്ടിക്കുറച്ചിട്ടുണ്ട്​. റമദാനിൽ യു.എ.ഇ ഫെഡറൽ സർക്കാറിന്​ കീഴിലെ ജീവനക്കാർക്ക്​ വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ അനുമതിയുണ്ട്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ പ്രത്യേക നിർദേശപ്രകാരമാണ്​ ഇളവ്​ അനുവദിച്ചത്​. ഉത്തരവ്​ പ്രകാരം ജീവനക്കാരിൽ 70ശതമാനത്തിനും ഇളവ്​ ലഭിക്കും. എന്നാൽ ബാക്കിലുള്ളവർ ഓഫീസിലെത്തി തന്നെ ജോലി നിർവഹിക്കേണ്ടിവരും. അതോടൊപ്പം പൊതുവിദ്യാലയങ്ങളിലെയും സർവകലാശാലകളിലെയും

വിദ്യാർഥികൾക്കും സമാനമായ ഇളവ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. വിദൂര പഠനമായിരിക്കും വെള്ളിയാഴ്ചകളിൽ ഇവർക്ക് ഏർപ്പെടുത്തുക. എന്നാൽ നേരത്തെ നിശ്​ചയിച്ച പരീക്ഷകളെ ഇത്​ ബാധിക്കില്ല. റമദാനിൽ ഫെഡറൽ മന്ത്രാലയങ്ങളും അതോറിറ്റികളും പ്രയാസരഹിതമായ പ്രവൃത്തിസമയ ക്രമീകരണം കൊണ്ടുവരണമെന്ന്​ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻറ്​ ഹ്യൂമൻ റിസോഴ്‌സസ്​(എഫ്.എ.എച്ച്.ആർ) നിർദേശിച്ചിട്ടുണ്ട്​. മന്ത്രാലയങ്ങളിലും ഫെഡറൽ സ്ഥാപനങ്ങളിലും പ്രവൃത്തിസമയം രാവിലെ ഒമ്പതു മുതൽ ഉച്ച 2.30വരെ ആയിരിക്കുമെന്നും എഫ്.എ.എച്ച്.ആർ സർകുലർ വഴി അറിയിച്ചിരുന്നു. എന്നാൽ ജോലിയുടെ സ്വഭാവം ആവശ്യപ്പെടുന്നുവെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യാമെന്നും സർകുലറിൽ വ്യക്​തമാക്കിയിട്ടുണ്ട്​. സ്ഥാപനങ്ങൾക്ക്​ പ്രവൃത്തി സമയം നിയമാനുസൃതമായി മാറ്റം വരുത്താനുള്ള അനുമതിയുമുണ്ട്​.

വിശുദ്ധ മാസത്തെ വരവേൽക്കാൻ വിപുലമായ പരിപാടിക​ളൊരുക്കി ദുബൈ എക്സ്​പോ സിറ്റിയും ഗ്ലോബൽ വില്ലേജും വിപുലമായ പരിപാടികൾ ഒരുങ്ങിയിട്ടുണ്ട്​. പരമ്പരാഗത റമദാൻ ചടങ്ങുകളും ആഘോഷങ്ങളും ഉൾപ്പെടുത്തിയ എക്സപോയിലെ ചടങ്ങുകൾ ‘ഹയ്യ്​ റമാദാൻ’ എന്നതലക്കെട്ടിൽ മാർച്ച്​ മൂന്ന്​ മുതൽ ഏപ്രിൽ 25വരെയാണ്​ നടത്തപ്പെടുന്നത്​. കാമ്പയിൻ കാലയളവിൽ അൽ വസ്​ൽ പ്ലാസയിലെ പരിപാടികൾക്കും കായിക പ്രവർത്തനങ്ങൾക്കും സന്ദർശകർക്ക്​ പ്രവേശനം സൗജന്യമായിരിക്കും.

നോമ്പുകാലത്തിന്​ യോജിച്ച വിവിധ പരിപാടികളും ഓഫറുകളുമാണ്​ ഗ്ലോബൽ വില്ലേജ്​ ആസൂത്രണം ചെയ്തിട്ടുണ്ട്​. പ്രധാന സ്റ്റേജിൽ എല്ലാ രാത്രിയിലും രണ്ടുതവണ അവതരിപ്പിക്കുന്ന അറബിക് ഓർക്കസ്ട്രയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്​. എല്ലാ റമദാനിലും ഒരുക്കാറുള്ള മജ്​ലിസും ഇത്തവണ തയ്യാറാക്കുന്നുണ്ട്​. അതിഥികൾക്ക് ഇഫ്താറോ അത്താഴമോ ഓർഡർ ചെയ്യാനും നഗരിയിലെ ഭക്ഷ്യശാലകളിൽ നിന്ന്​ വാങ്ങിക്കൊണ്ടുവന്ന്​ മജ്​ലിസിൽ വെച്ച്​ കഴിക്കാനും സൗകര്യമുണ്ടാകും.

അതിനിടെ റമദാനിന്​ മുന്നോടിയായി മക്കയിലേക്ക്​ പോകുന്ന ഉംറ തീർഥാടകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്​. നിരവധി പേരാണ്​ കരമാർഗം ബസിൽ യാത്ര ചെയ്ത്​ ഉംറ നിർവഹിക്കാൻ റമാദാനിലേക്ക്​ ബുക്​ ചെയ്തിട്ടുള്ളത്​. വ്രതമാസത്തിലെ അവസാന പത്തുദിവസങ്ങളിലാണ്​ ഉംറ തീർഥാടകർ ഏറ്റവും വർധിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAERamadan 2023without covid restrictions
News Summary - u.a.e without covid restrictions after four years
Next Story