ഉംറ യാത്രയും പുനരാരംഭിക്കുന്നു; ചെലവേറും
text_fieldsമലപ്പുറം: േകാവിഡ് പശ്ചാത്തലത്തിൽ ഒന്നേമുക്കാൽ വർഷമായി മുടങ്ങിയിരിക്കുന്ന ഉംറ തീർഥാടനവും പുനരാരംഭിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് സൗദി അറേബ്യ നേരിട്ടുള്ള ഉംറ തീർഥാടനത്തിന് അനുമതി നൽകിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് നേരേത്ത അനുമതി നൽകിയിരുന്നെങ്കിലും ഇവിടെ കോവിഡ് കേസുകൾ കുറയാത്തതിനാൽ അനുമതി നീളുകയായിരുന്നു. ഇതോടെ, മാസങ്ങൾക്ക് ശേഷം കേരളത്തിൽനിന്നുള്ള ഉംറ യാത്രയും പുനരാരംഭിക്കാനാകും. വരുംദിവസങ്ങളിൽ സംസ്ഥാനത്തുനിന്നുള്ള ആദ്യ സംഘത്തിന് ഉംറ തീർഥാടനത്തിനായി പുറപ്പെടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇൻഡസ് ഫെഡറേഷൻ ഒാഫ് ട്രാവൽ ആൻഡ് ടൂർ ഏജൻറ്സ് ജനറൽ സെക്രട്ടറി ജലീൽ മങ്കരത്തൊടി പറഞ്ഞു. എന്നാൽ, പുതിയ സാഹചര്യത്തിന് ഉംറക്ക് കോവിഡിന് മുമ്പുള്ളതിനെക്കാൾ ചെലവേറും.
ഷെഡ്യൂൾഡ് വിമാന സർവിസില്ലാത്തതും താമസമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തുക വർധിച്ചതുമാണ് ചെലവ് കൂടാൻ കാരണം. കോവിഡിന് മുമ്പ് 50,000-60,000 രൂപയായിരുന്നു ഉംറ തീർഥാടന ചെലവ്. പുതിയ സാഹചര്യത്തിൽ ഇത് ഒരുലക്ഷത്തോളം എത്തുമെന്നാണ് ട്രാവൽ മേഖലയിലുള്ളവർ പറയുന്നത്. കർശന നിയന്ത്രണങ്ങൾക്ക് വിധേയമായാണ് വിസ അനുവദിക്കുക. ഇതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. ഇതിൽ പറയുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് യാത്രക്ക് അനുമതി ലഭിക്കുക. ഇന്ത്യയിൽനിന്ന് വാക്സിൻ എടുത്ത മുഴുവൻ പേർക്കും യാത്ര ചെയ്യാൻ സാധിക്കും. പ്രായപരിധിയും ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിലാണ് താമസം. പുതിയ മാനദണ്ഡമനുസരിച്ച് ഒരു മുറിയിൽ ഒരാൾക്കാണ് താമസം അനുവദിക്കുക. കുടുംബാംഗങ്ങളാണെങ്കിൽ രണ്ടുപേരെ അനുവദിക്കും. നേരേത്ത, നാല് പേരെ വരെ ഒരു മുറിയിൽ താമസിപ്പിച്ചിരുന്നു. കൂടാതെ, ഷെഡ്യൂൾഡ് സർവിസ് ഇല്ലാത്തതും തിരിച്ചടിയാണ്. ഇപ്പോൾ ചാർേട്ടഡ് സർവിസുകളാണ് സൗദിയിലേക്ക് നടത്തുന്നത്. ഇതിന് തന്നെ ആവശ്യക്കാർ ഏെറയാണ്. കൂടുതൽ വിമാനങ്ങൾക്ക് സൗദി അനുമതി നൽകേണ്ടതുണ്ട്. ഇളവുകൾ ഏർപ്പെടുത്തുന്നതോടെ ചെലവ് കുറയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.