നിശ്ചിത സമയത്തിനുള്ളിൽ ഉംറ തീർഥാടകർ രാജ്യം വിട്ടില്ലെങ്കിൽ 24 മണിക്കൂറിനകം വിവരമറിയിക്കണം -മന്ത്രാലയം
text_fieldsജിദ്ദ: വിദേശത്തുനിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരുന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് നിർദേശം. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകന്റെ പാസ്പോർട്ടിന്റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.
രാജ്യത്തെ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ എത്തിയ ഉടൻ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. മക്കയിൽനിന്ന് തീർഥാടകരെ നേരിട്ട് മദീന വിമാനത്താവളത്തിലേക്കോ, മദീനയിൽനിന്ന് തീർഥാടകരെ നേരിട്ട് മക്കയിലേക്കോ അയക്കുന്നതിന് മുമ്പ് അവിടങ്ങളിൽ കുറഞ്ഞത് 24 മണിക്കൂറെങ്കിലും താമസിക്കാനുള്ള സൗകര്യം ഉറപ്പുവരുത്തണമെന്നും സർവിസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുേമ്പാൾ താമസക്കരാറില്ലാതെ തീർഥാടകരെ അയക്കരുത്.
ഉംറ വിസക്ക് അപേക്ഷിക്കാൻ സമഗ്ര ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്ന നിബന്ധനയുണ്ട്. പ്രവേശന തീയതി മുതൽ 90 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കണം പോളിസി. ആരോഗ്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും സഹകരണ ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ അംഗീകാരമുള്ള സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഇൻഷുറൻസ് പോളിസിയുടെ ആനുകൂല്യങ്ങൾക്കനുസരിച്ച് തീർഥാടകർക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.
അപകടങ്ങളോ, ദുരന്തങ്ങളോ ഉണ്ടാകുേമ്പാഴും വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുേമ്പാഴും അംഗീകൃത പോളിസിയുടെ ആനുകൂല്യങ്ങൾ അനുസരിച്ച് സേവനങ്ങൾ ലഭ്യമാകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, കോവിഡ് ബാധിച്ചാൽ ക്വാറൻറീൻ ചെലവുകൾ എന്നിവയും ഉൾപ്പെടുന്നതാണ് തീർഥാടകന്റെ സമഗ്ര ഇൻഷുറൻസ് പോളിസിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.