മദീന റൗദ സന്ദർശനം ഇനി വർഷത്തിലൊരിക്കൽ -ഹജ്ജ് ഉംറ മന്ത്രാലയം
text_fieldsമദീന: മദീന മസ്ജിദ് നബവിയിലെ റൗദ (പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) സന്ദർശിക്കാൻ ഇനി വർഷത്തിൽ ഒരിക്കൽ മാത്രം അനുമതി. ഇതിനുള്ള പെർമിറ്റ് വർഷത്തിൽ ഒരിക്കൽ മാത്രമേ ബുക്ക് ചെയ്യാൻ അനുവദിക്കൂ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന് ലഭിച്ച അന്വേഷണങ്ങൾക്ക് മറുപടിയായി ‘എക്സ്’ പ്ലാറ്റ്‌ഫോം വഴിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആളുകൾക്ക് അവരുടെ അവസാന പെർമിറ്റിന് ശേഷം ഒരു വർഷത്തിന് ശേഷമായിരിക്കും അടുത്ത റൗദ സന്ദർശനത്തിനുള്ള അനുമതിക്ക് ബുക്കിങ് നടത്താനാകുകയെന്നും അധികൃതർ പറഞ്ഞു.
റൗദ സന്ദർശിക്കാൻ ‘നുസ്ക്’ അല്ലെങ്കിൽ ‘തവക്കൽന’ ആപ്ലിക്കേഷനിലുടെയാണ് പെർമിറ്റ് നേടേണ്ടത്. കോവിഡ് ബാധിതരോ കോവിഡ് രോഗികളുമായി സമ്പർക്കമുള്ളവരോ ആയവർക്ക് അനുമതി ലഭിക്കില്ലെന്നും മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.