Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഅന്താരാഷ്​ട്ര ഖുർആൻ...

അന്താരാഷ്​ട്ര ഖുർആൻ പാരായണ, ബാങ്ക്​ വിളി മത്സരം വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
International Quran Recitation
cancel

ജിദ്ദ: ​​പൊതുവിനോദ അതോറിറ്റിക്ക്​ കീഴിൽ സംഘടിപ്പിച്ച അന്താരാഷ്​ട്ര ഖുർആൻ പാരായണ, ബാങ്ക്​ വിളി മത്സര വിജയികളെ പ്രഖ്യാപിച്ചു. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം ​ ഇറാൻ പൗരനായ യൂനുസ്​ ശഹ്​മറാദിക്കും ബാങ്ക്​ വിളിയിൽ സൗദി പൗരനായ മുഹമ്മദ്​ ആലു ശരീഫിനുമാണ്​​. ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ യൂനുസിന്​ 30 ലക്ഷം റിയാലാണ്​ സമ്മാനമായി ലഭിച്ചത്​. ബാങ്ക്​ വിളി മത്സരത്തിൽ ഒന്നാം സ്ഥാനമെത്തിയ മുഹമ്മദ്​ ആലുശരീഫിന്​​ 20 ലക്ഷവും​.

ഖുർആൻ പാരായണ മത്സരത്തിൽ സൗദി പൗരൻ അബ്​ദുൽ അസീസ് അൽഫഖിഹ് രണ്ടാം സ്ഥാനവും രണ്ട് ദശലക്ഷം റിയാലും സമ്മാനം നേടി. മൂന്നാം സ്ഥാനം മൊറോക്കൻ മത്സരാർഥി സക്കറിയ അൽസിറിക്കിനാണ്​. പത്ത് ലക്ഷം റിയാലാണ്​ സമ്മാനം. സൗദി പൗരനായ അബ്​ദുല്ല അൽദഗ്​രി നാലാം സ്ഥാനവും 700,000 റിയാൽ സമ്മാനവും നേടി.


ബാങ്ക്​ വിളി മത്സരത്തിൽ രണ്ടാം സ്ഥാനം ഇന്തോനേഷ്യൻ ദിയാഉദ്ദീൻ ബിൻ നസാറുദ്ദീനാണ്​. പത്ത്​ ലക്ഷം റിയാലാണ്​ സമ്മാനം ലഭിച്ചത്​. മൂന്നാം ജേതാവ് ലബനാനിൽ നിന്നുള്ള റഹീഫ് അൽഹാജ്​ അഞ്ച്​ ലക്ഷം റിയാലും നാലാം സ്ഥാനം ബ്രിട്ടീഷുകാരാനായ ഇബ്രാഹിം അസദ് മൂന്ന്​ ലക്ഷം റിയാലും നേടി.

അവസാന റൗണ്ട്​ മത്സരത്തിലെ വിജയികളെ പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ ആദരിച്ചു. ‘പെർഫ്യൂം ഒാഫ്​ സ്​പീച്ച്’​ എന്ന പേരിൽ അതോറിറ്റി സംഘടിപ്പിച്ച മത്സരം കഴിഞ്ഞ ജനുവരിയാണ്​ ആരംഭിച്ചത്​. മുസ്​ലിം വേൾഡ് ലീഗുമായുള്ള പങ്കാളിത്തത്തിലാണ്​ ഈ വർഷത്തെ ഖുർആൻ പാരായണ, ബാങ്ക്​ വിളി മത്സരം സംഘടിപ്പിച്ചത്​. ആദ്യ യോഗ്യതാ മത്സരങ്ങളിൽ 165 രാജ്യങ്ങളിൽ നിന്നുള്ള 50000 ലധികം മത്സരാർഥികൾ പങ്കെടുത്തു. ഘട്ടങ്ങളായി നടന്ന മത്സരത്തിനൊടുവിൽ 50 പേരാണ്​​ അവസാന യോഗ്യതാ റൗണ്ടിലെത്തിയത്​. എം‌.ബി.‌സി ചാനലും ശാഹിദ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമും അവസാന റൗണ്ട്​ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്നു.


മത്സരങ്ങൾ അവസാനിച്ചപ്പോൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ ആറ്​ സർട്ടിഫിക്കറ്റുകൾ മത്സരം നേടിയിട്ടുണ്ട്​. പങ്കെടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തിൽ ഏറ്റവും വലിയ ഖുർആൻ പാരായണ, ബാങ്ക്​ വിളി മത്സരമായി രേഖപ്പെടുത്തപ്പെട്ടു. പങ്കെടുത്തവരുടെ എണ്ണത്തിലും, ഏറ്റവും വലിയ സമ്മാനങ്ങൾ എന്ന നിലയിലും മത്സരം ഗിന്നസ് ബുക്കിങ്​ ഇടം നേടുകയുണ്ടായി.

റമദാനിൽ പൊതു വിനോദ അതോറിറ്റി നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നാണ് അന്താരാഷ്​ട്ര ഖുർആൻ പാരായണ, ബാങ്ക്​ വിളി മത്സരം. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ ആളുകൾ എറ്റവും കൂടുതൽ ആസ്വദിച്ചു ഏറ്റവും പ്രശസ്ത റമദാൻ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു​. മത്സരത്തിൽ പ​െങ്കടുക്കാൻ ആഗ്രഹിച്ച ലോക​ത്തെ വിധ രാജ്യങ്ങളിൽ നിന്നുള്ള എല്ലാ മുസ്​ലിംകൾക്കും ലളിതമായ ഘട്ടങ്ങളിലൂടെ പങ്കാളിത്തം അനുവദിച്ചതും മത്സരത്തി​െൻറ പ്രത്യേകതയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Quran RecitationBank Call Competition
News Summary - Winners of International Qur'an Recitation and Bank Call Competition announced
Next Story