തുലാം പത്തിന് കാത്തുനിന്നില്ല കളിയാട്ടത്തിന് തുടക്കം
text_fieldsശ്രീകണ്ഠപുരം: തുലാം പത്തിന് കാത്തുനിൽക്കാതെ ഇവിടെ മറ്റൊരു തെയ്യക്കാലത്തിന് തുടക്കമായി. ശ്രീകണ്ഠപുരം നിടിയേങ്ങ മേലാളിക്കാവിലാണ് കാലവും കണക്കുംതെറ്റിച്ചുള്ള കളിയാട്ടം നടന്നത്. ഉത്തരമലബാറിൽ തുലാം പത്തിന് കൊളച്ചേരി ചാത്തമ്പള്ളിക്കാവിൽ വിഷകണ്ഠൻ തെയ്യം കെട്ടിയാടുന്നതോടെയാണ് കളിയാട്ടക്കാലത്തിന് തുടക്കമാവുന്നത്.
ഈ പതിവ് തെറ്റിച്ചുകൊണ്ടാണ് നിടിയേങ്ങ മേലാളിക്കാവിൽ ബുധനാഴ്ച തെയ്യങ്ങൾ കെട്ടിയാടിയത്. ചിങ്ങം 25നാണ് മേലാളിക്കാവിൽ തെയ്യങ്ങൾ കെട്ടിയാടേണ്ടതെന്നും ഇത്തവണ ശുദ്ധി കാരണങ്ങളാലാണ് ഒരുമാസം വൈകി കന്നിയിൽ കളിയാട്ടം നടത്തിയതെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
നൂറ്റാണ്ടുകൾക്കുശേഷം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഈ കാവിൽ ചടങ്ങുകൾ ആരംഭിച്ചിരുന്നത്. ശംഭോങ്ങ്യാർ, തെയ്യത്താർ തുടങ്ങിയ തെയ്യക്കോലങ്ങളാണ് ഇവിടെ കെട്ടിയാടിയത്. കാടിന്റെ സൗന്ദര്യമുള്ള ഈ കാവിലെ ചടങ്ങുകളും വേറിട്ടതാണ്.
നാഗപൂജയും തേങ്ങയുടക്കലും ഇവിടത്തെ പ്രധാന ചടങ്ങാണ്. ഒട്ടേറെ ജൈവവൈവിധ്യമുള്ള മേലാളിക്കാവിൽ തുലാം പത്തിന് മുന്നേയെത്തിയ കളിയാട്ടം കാണാനും അനുഗ്രഹം വാങ്ങാനും നിരവധി പേരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.