ലഹരിക്കെതിരെ വിശ്രമമറിയാത്ത പോരാട്ടം...
text_fieldsപരപ്പനങ്ങാടി: സാമൂഹികതിന്മകളുടെ സ്രാതസ്സ് ലഹരിയാണെന്ന് തിരിച്ചറിഞ്ഞ അധ്യാപക ദമ്പതികളുടെ പോരാട്ടത്തിന് നാലുപതിറ്റാണ്ടിന്റെ തഴക്കം. മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണനും ജീവിതപങ്കാളി പത്മിനി ടീച്ചറുമാണ് അധ്യാപനകാലത്തും വിശ്രമകാലത്തും മദ്യത്തിനും ലഹരിക്കുമെതിരെ വിശ്രമമറിയാതെ പൊരുതുന്നത്.
1981ൽ സർവിസിലിരിക്കെയാണ് ലഹരിക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. പിന്നീട് അധ്യാപക സർവിസിൽനിന്ന് നിർബന്ധിത വിരാമമേറ്റുവാങ്ങി മുഴുസമയ ലഹരിവിരുദ്ധ പോരാളിയായും മദ്യമാഫിയ വിരുദ്ധ അധ്യാപകനായും മാറി. ഇയ്യച്ചേരിയുടെ വലംകൈയായി 2005ൽ സർവിസിൽനിന്ന് വിരമിച്ച ഭാര്യ പത്മിനി ടീച്ചറും ഗോദയിലിറങ്ങി.
മദ്യാധികാര വാഴ്ചക്കെതിരെ ജനാധികാര വിപ്ലവമെന്ന സന്ദേശമുയർത്തി ആയിരത്തിൽപരം ദിവസം നീണ്ട മലപ്പുറം സമരത്തോടെയാണ് ഇയ്യച്ചേരിയുടെയും പത്നിയുടെയും ഇച്ഛാശക്തി കേരളം തൊട്ടറിഞ്ഞത്. രണ്ടാം പിണറായി സർക്കാറിനെതിരെ മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റി രണ്ടാമതും മലപ്പുറത്ത് തുടക്കംകുറിച്ച അനിശ്ചിതകാല സമരത്തിന് മുന്നിലും ഈ അധ്യാപക ദമ്പതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.