മുരളീധരപ്പണിക്കരുടെ ജീവിതം പറയുന്നു; മനസ്സുവെച്ചാൽ പ്രായം മാറിനിൽക്കും
text_fieldsകോട്ടയം: എം.എ.സി.ടി കോടതിയിൽനിന്ന് സൂപ്രണ്ടായി പടിയിറങ്ങുേമ്പാൾ മുരളീധരപ്പണിക്കരുടെ ചിന്ത വിരസമായ വിരമിക്കൽകാലം എങ്ങനെ ചെലവഴിക്കും എന്നായിരുന്നു. എന്നാൽ, 11 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിെൻറ ജീവിതസായാഹ്നം തിരക്കുകൾ നിറഞ്ഞതാണ്. ഇംഗ്ലീഷ് വ്യാകരണത്തിൽ ക്ലാസെടുക്കുകയാണ് 67ാം വയസ്സിലും.
ചാന്നാനിക്കാട്ടെ സി.ബി.എസ്.ഇ സ്കൂളിലെ കുട്ടികളാണ് വിദ്യാർഥികൾ. എം.എ ഇംഗ്ലീഷും ഹിന്ദിയും വിജയിച്ച മുരളീധരപണിക്കർ ഇംഗ്ലീഷ് വ്യാകരണം അരച്ചുകലക്കി കുടിച്ചയാളാണ്. വ്യാകരണം സംബന്ധിച്ച് പുസ്തകവുമെഴുതിയിട്ടുണ്ട്.
ജോലി കിട്ടുന്നതിനുമുമ്പ് ജില്ലക്ക് പുറത്തടക്കം നിരവധി ട്യൂട്ടോറിയലുകളിൽ പഠിപ്പിക്കാൻ പോയിരുന്നു. 1977ൽ പരുത്തുംപാറയിൽ എക്സലൻറ് എന്ന പേരിൽ ട്യൂഷൻ സെൻറർ ആരംഭിച്ചു. 12 വർഷം സെൻറർ പ്രവർത്തിച്ചിരുന്നു. '89ൽ കോടതിയിൽ ക്ലർക്കായി ജോലിക്ക് കയറിയതോടെയാണ് നിർത്തിയത്. അധ്യാപനത്തിലൂടെ ലഭിച്ച, രാജ്യത്തിനകത്തും പുറത്തുമുള്ള ശിഷ്യസമ്പത്താണ് തെൻറ ഏറ്റവും വലിയ നേട്ടമെന്ന് അദ്ദേഹം പറയുന്നു.
ചിരട്ടകൊണ്ട് മനോഹരമായ രൂപങ്ങൾ ഉണ്ടാക്കുന്നതിലും കരവിരുതുണ്ട്. നേരേമ്പാക്കിന് തുടങ്ങിയതാണ്. പലരും ആവശ്യപ്പെട്ടെത്തിയതോടെ ആവേശമായി. ദിവസം നാലഞ്ചുമണിക്കൂറെങ്കിലും അതിനായി ചെലവഴിക്കും. സൂക്ഷ്മതയും ക്ഷമയും കലാബോധവുമുണ്ടെങ്കിൽ ആർക്കും ചെയ്യാനാവുമെന്നാണ് അദ്ദേഹത്തിെൻറ അഭിപ്രായം.
രണ്ടും മൂന്നും ദിവസമെടുക്കും ഒാരോന്നും പൂർത്തിയാക്കാൻ. ഈ വയസ്സുകാലത്ത് ഇതാണെെൻറ സന്തോഷമെന്ന് മുരളീധരപണിക്കർ ചിരിയോടെ പറയുന്നു. ഭാര്യ സുലേഖയുമൊന്നിച്ച് പനച്ചിക്കാട് ചോഴിയക്കാട് അശ്വതിഭവനിലാണ് താമസം. മൂന്നുമക്കളാണിവർക്ക്. മൂത്തയാൾ ജയലക്ഷ്മി ഗുജറാത്തിൽ നൃത്തവിദ്യാലയം നടത്തുന്നു. രണ്ടാമത്തെ മകൻ സൂരജ് ഗുജറാത്തിലാണ്. വിപ്രോയിൽ ജോലിചെയ്യുന്ന നീരജാണ് ഇളയ മകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.