നൂറാം വാർഷികം; സ്കൂൾ മാതൃക നിർമിച്ച് പൂർവ വിദ്യാർഥി
text_fieldsകൊടുങ്ങല്ലൂർ: അറിവിന്റെ ആദ്യക്ഷരങ്ങൾ പകർന്ന വിദ്യാലയത്തിന്റെ നൂറാം വാർഷികത്തിൽ പഴയ മാതൃക നിർമിച്ച് പൂർവ വിദ്യാർഥി. എറിയാട് ഗവ. കേരളവർമ ഹയർ സെക്കൻഡറി സ്കൂളിലെ പഴയകാല നിർമിതികൾ ഇതേ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയും കലാപ്രതിഭയുമായ റഹിം റൈയിംസാണ് മിനിയേച്ചർ രൂപത്തിൽ നിർമിച്ചത്. സ്കൂളിന്റെ നൂറാം വാർഷികാഘോഷ സമാപന സമ്മേളന വേദിയിൽ ഇത് ജനശ്രദ്ധയാകർഷിച്ചു.
ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്ന അലുംനി അസോസിയേഷന് വേണ്ടിയാണ് ഈ കലാകാരൻ പഠിച്ചും കളിച്ചും വളർന്ന സ്കൂളിന്റെ പൂർവമാതൃക തയാറാക്കിയത്. ഫോറെക്സ് ഷീറ്റും മറ്റും ഉപയോഗിച്ച് ഒരു മാസത്തോളമെടുത്താണ് പൊളിച്ചുപോയതും അല്ലാത്തതുമായ 16 കെട്ടിടങ്ങൾ തയാറാക്കിയത്. സഹോദരീ പുത്രന്മാരായ ഉമറുൽ ഫാറൂക്കും മുഹമ്മദ് മുഖ്ത്താറും സഹായികളായിരുന്നു. വലിയ സ്വീകാര്യതയാണ് സൃഷ്ടിക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന സ്കൂളിൽ അലുമ്നി നിർമിക്കുന്ന മ്യൂസിയത്തിൽ ഇത് സ്ഥാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.