കൈയ്യില്‍ മിന്നും ക്ലച്ചസ്
text_fieldsവിരുന്നുകള്‍ക്കും പാര്‍ട്ടികള്‍ക്കുമെല്ലാം പോകുമ്പോള്‍ ഹാന്‍ഡ്ബാഗും തൂക്കി പോകുന്ന കാലം കഴിഞ്ഞു. ബാഗ് ഒഴിവാക്കിയാല്‍ കൈയ്യില്‍ കരുതുന്ന മൊബൈല്‍ ഫോണും മറ്റു ചില്ലറ വസ്തുക്കളും എങ്ങനെ കൈാര്യം ചെയ്യുമെന്നല്ളേ, ഹാന്‍ഡ് പഴ്സുകളുടെ പഴഞ്ചന്‍ രൂപത്തെ മറന്നേക്കൂ. കൈപ്പിടിയിലൊതുങ്ങി താരമാകുന്ന ട്രെന്‍ഡി ക്ലച്ച് പഴ്സുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ഏതു വേഷത്തിനും അനുയോജ്യമാകും വിവിധ മോഡല്‍ ക്ലച്ചസുകള്‍ പ്രായഭേദമന്യേ കൈയ്യിലൊതുക്കാവുന്നതാണ്. മറ്റുതരത്തിലുള്ള ഫാഷനുകളെ പോലെ ക്ളച്ചസുകളും പടിഞ്ഞാറു നിന്നും കടല്‍ കടന്നത്തെിയതാണ്.
ഫോര്‍മല്‍ ക്ലച്ചസ്
സിംപിള്‍ ലെതറില്‍ വര്‍ക്കുകളോ മറ്റു ഡിസൈനുകളോ ഇല്ലാതെ വരുന്ന ഫോര്‍മല്‍ ക്ലച്ച് പഴ്സുകള്‍ ഫോര്‍മല്‍ വസ്ത്രങ്ങള്‍ക്ക് എറെ ചേരുന്നതാണ്. ലെതറിന്‍്റെ ഗുണമേന്‍മ അനുസരിച്ചാണ് ഇത്തരം ക്ളച്ചസിന് വില. മധ്യവയസു കഴിഞ്ഞവര്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത് ഫോര്‍മല്‍ ക്ലച്ചസുകളാണ്.
അരാനാ ക്രാഫ്റ്റ് ക്ലച്ചസ്
അരാനാ ക്രാഫ്റ്റിന്‍്റെ മികവില്‍ സ്റ്റോണ്‍ വര്‍ക്കോടെ വരുന്ന ക്ലച്ചസിന് പ്രിയമേറുകയാണ്. ബ്രൊക്കേഡ് വര്‍ക്കുള്ള മെറ്റീരിയലില്‍ തീര്‍ത്ത ക്ലച്ചസിന്‍്റെ മുകളില്‍ സ്റ്റോണും മുത്തുകളും ചേര്‍ത്ത് ലളിതവും ആകര്‍ഷണീയവുമായ രീതിയില്‍ മനോഹരമാക്കിയിരിക്കുന്നു. കൈത്തണ്ടയില്‍ തൂക്കിയിടുന്നതിന് ചെറിയ ചെയിനും ഉണ്ട്. ഫാന്‍സി സാരിക്കും വര്‍ക്കുള്ള ചുരിദാറുകള്‍ക്കുമൊപ്പം അരാനാ ക്രാഫ്റ്റ് ക്ലച്ചസ് ഏറെ ആകര്‍ഷണീയം തന്നെ.
സ്പൈസ് ആര്‍ട്ട് ക്ലച്ചസ്
കടും നിറങ്ങളില്‍ സ്പൈസ് ആര്‍ട്ട് വര്‍ക്കുകളുള്ള ക്ലച്ചസ് പഴ്സുകള്‍ രാജകീയ പ്രൗഢി നല്‍കുന്നു. ക്ലച്ചസിന്‍്റെ മുന്‍ഭാഗത്ത് മുക്കാല്‍ഭാഗവും സ്റ്റോണുകളും ഗോള്‍ഡന്‍ നിറമുള്ള മുത്തുകളും ഉപയോഗിച്ച് ചെയ്ത വര്‍ക്ക് സ്പൈസി ലുക്ക് തന്നെയാണ് നല്‍കുന്നത്.
ജൂട്ട് ക്ലച്ചസ്
പ്രകൃതിയോടിണങ്ങിയ ജൂട്ട് വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ക്ക് ചേരും വിധത്തില്‍ വൈവിധ്യമാര്‍ന്ന ആകൃതികളില്‍ എത്തുന്ന ജൂട്ട് ക്ലച്ചസ് വിപണിയിലെ താരമാണ്. മറ്റുതരത്തിലുള്ള യാതൊരു ചിത്രപണികളുമില്ലാതെ ലളിതമായ ഡിസൈനില്‍ എത്തുന്ന ജൂട്ട് ക്ലച്ചസ് സിംപിള്‍ ലുക്കില്‍ തിളങ്ങാന്‍ സഹായിക്കും.
ക്രിസ്റ്റല്‍ ക്ലച്ചസ്
സരോസ്ക്കി ക്രിസ്റ്റലുകള്‍ അടുക്കിവെച്ചതുപോലെ പതിച്ച ചെറിയ ക്ലച്ചസ്‌പഴ്സുകള്‍ വിവാഹ റിസപ്ഷനില്‍ വധുവിനിണങ്ങും. ഒറിജിനല്‍ സരോസ്ക്കി ക്രിസ്റ്റല്‍ പേഴ്സിന് വില കൂടും. വില കുറഞ്ഞ സെമി പ്രഷ്യസ് കല്ലുകള്‍ പതിച്ച പഴ്സുകളും കിട്ടാനുണ്ട്.
സ്റ്റെയ്ന്‍ സില്‍ക് ക്ലച്ചസ്
സ്റ്റെയ്ന്‍ സില്‍ക് തുണിയില്‍ വൈറ്റ് സ്റ്റോണ്‍ വര്‍ക്കും സ്റ്റെയ്ന്‍ലെസ് സ്റ്റീലിന്‍്റെ ചെറിയ പിടിയുമുള്ള ക്ലച്ചസ് ഏതു വേഷത്തിനും ചേരുന്നതാണ്. ക്ളച്ചിന്‍്റെ മുകളിലില്‍ പിടിയോടു ചേര്‍ന്നുള്ള സ്ട്രിപ്പില്‍ വെള്ള സെമി പ്രീഷ്യസ് സ്റ്റോണ്‍ വര്‍ക്കാണ് അതിന് പ്രൗഢ ഭംഗി നല്‍കുന്നത്.
സ്റ്റഡ് ക്ലച്ചസ്
ഒന്നില്‍ കൂടുതല്‍ അറകളുള്ളതും എന്നാല്‍ കൈയ്യില്‍ ഭംഗിയോടെ ഒതുങ്ങിയിരിക്കുന്നതുമാണ് സ്റ്റഡ് ക്ലച്ചസിന്‍്റെ സവിശേഷത.
പ്രിന്‍്റഡ് ക്ലച്ചസ്
സെലിബ്രിറ്റികളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയുമെല്ലാം പ്രിന്‍്റോടു കുടിയ ക്ലച്ചസിനും പ്രിയം കുടുകയാണ്. പൂമ്പാറ്റകളുടെയും പൂക്കളുടെയും പ്രകൃതിദൃശ്യങ്ങളുടെയുമെല്ലാം പ്രിന്‍്റുള്ള ക്ളച്ചസുകളും വിപണിയില്‍ എത്തുന്നുണ്ട്. പശ്ചാത്യ മോഡലിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് കൂടുതലും പ്രിന്‍്റഡ് ക്ലച്ചസുകള്‍ തെരഞ്ഞെടുക്കുന്നത്.
ഇതു കൂടാതെ എന്‍വലപ്, റൗണ്ട്, ഫ്ളാപ്പ്, ബട്ടര്‍ഫൈ്ള എന്നിങ്ങനെ പോകുന്നു കൈയ്യില്‍ മിന്നും താരത്തിന്‍്റെ വൈവിധ്യങ്ങള്‍.
ക്ലച്ചസുകള്‍ ഇന്ത്യന്‍ വിപണിയില്‍ ക്ളച്ചുപിടിച്ചപ്പോള്‍ തദ്ദേശീയ ഡിസൈനുകളും എത്തി തുടങ്ങി.
പരമ്പരാഗത ഡിസൈനുകളായ കലങ്കാരി, ബന്‍ജാര, സര്‍ദോസി, കുന്ദന്‍ എന്നിവയില്‍ ഒരുക്കിയ ക്ളച്ചസുകള്‍ വിപണിയിലെ താരങ്ങളായിരിക്കുകയാണ്. ഇന്ത്യന്‍ എംബ്രായിഡറി വര്‍ക്കു വരുന്ന ക്ലച്ചസുകള്‍ക്കും നല്ല ഡിമാന്‍്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.