പൂവണിയുന്നു; പാദങ്ങളുടെ മോഹങ്ങള്‍
text_fields‘പാദങ്ങള്‍ക്കുമില്ളേ മോഹങ്ങള്‍’ എന്ന പരസ്യവാചകം കേട്ടില്ളേ? പാദങ്ങളുടെ മോഹങ്ങള്‍ പൂവണിയിക്കുകയാണ് ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ പുതു വിപണി. ഹൈഹീല്‍ ചെരുപ്പും ധരിച്ച് ആകര്‍ഷകമാം വിധത്തില്‍ തെന്നിത്തെന്നി നീങ്ങുന്ന തരംഗം അവസാനിച്ചു എന്നു തന്നെ പറയാം. ന്യൂജനറേഷന്‍ ഇപ്പോള്‍ ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ പിറകെയാണ്.
മഴക്കാലത്ത് വസ്ത്രത്തിന്‍്റെ പുറകില്‍ നല്ല ഡിസൈനില്‍ ചെളി തെറിപ്പിച്ച വള്ളിച്ചെരുപ്പിനെ ഓര്‍മ്മയില്ളേ? ഇന്ന് ഭാവവും രൂപവും മാറ്റി അതേ വള്ളിച്ചെരുപ്പുകള്‍ ഫാഷന്‍ വിപണി കയ്യിലൊതുക്കി കഴിഞ്ഞു. പല വര്‍ണങ്ങളിലും ഡിസൈനുകളിലും ചെരുപ്പുകടകളുടെ സ്റ്റാന്‍ഡില്‍ തൂങ്ങികിടക്കുന്ന ന്യൂജനറേഷന്‍ വള്ളിച്ചെരുപ്പിന്‍്റെ പുതിയ പേര് ഫ്ളി ഫ്ളോപ്പ് എന്നാണ്. പ്ളാസ്റ്റികും റബ്ബറും തന്നെയാണ് ഫ്ളിപ്പ് ഫേപ്പിന്‍്റെ മെറ്റീരിയല്‍.
ചെരുപ്പിന്‍്റെ വാറിലെ ഡിസൈനാണ് ഫ്ളിപ്പ് ഫേപ്പിനെ ഹിറ്റാക്കുന്നത്. പൂക്കളും മൃഗങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും എസ്.എം.എസ് സിമിലികളും എന്നിങ്ങനെ സൂര്യന്‍്റെ താഴെയുള്ള എന്തും ഇതിലെ ഡിസൈനുകളായി കാണാം. പച്ചക്കറിയുടെയും പഴങ്ങളുടെയും മീനിന്‍്റെയുമെല്ലാം രൂപം സ്വീകരിച്ച ചെരിപ്പുകള്‍ പാദങ്ങളെ മോഹിപ്പിക്കുന്നവ തന്നെ. വേഷം ചുരിദാറായാലും ജീന്‍സും കുര്‍ത്തയും മറ്റ് കാഷ്വല്‍സ് ആയാലും ഫ്ളിപ്പ് ഫ്ളോപ്പ് മതിയെന്നതും വില ലോബജറ്റില്‍ ഒതുങ്ങുമെന്നതും ഇതിന്‍്റെ ഹിറ്റ് കൂട്ടുന്നു.
ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ ശ്രേണിയില്‍ പരമ്പരാഗത ഉത്തരേന്ത്യന്‍ ഡിസൈനായ കോലാപൂരി ചെരുപ്പുകള്‍ക്കും നല്ല ഡിമാന്‍്റാണ്. വൈവിധ്യമാര്‍ന്ന പ്രിന്‍്റോടുകൂടിയ കോലാപൂരി സാരിക്കും സല്‍വാറിനും ചേരുന്ന പാദുകങ്ങള്‍ തന്നെ. 250 -300 റേഞ്ചില്‍ വില വരുന്നതും ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ചുള്ള ചെരിപ്പുകള്‍ എത്തുന്നതും കോലാപൂരിയുടെ ഡിമാന്‍്റ് കൂട്ടുന്നു.
പനമ്പിലും സോഫ്റ്റ് ലെതറിലും തീര്‍ത്ത ഫ്ളാറ്റ് ഹീല്‍ ഫാന്‍സി ചെരുപ്പുകളും പുതിയ ട്രെന്‍ഡായി വിപണിയിലുണ്ട്. വിലക്കുറവില്‍ മാത്രമല്ല വര്‍ണപ്പകിട്ടിലും വൈവിധ്യമാര്‍ന്ന ഡിസൈനിലും താരങ്ങളാകുകയാണ് ഇവ.
വസ്ത്രങ്ങളിലുള്ളതു പോലെ പോള്‍ക്കാ ഡോട്സും സ്ട്രാപ്പ്സും ചെക്ക്സുമെല്ലാം ചെരുപ്പുകളിലും ഡിസൈനായി വിപണിയില്‍ എത്തി കഴിഞ്ഞു. വാറില്‍ നല്ല ബോകളും, സ്റ്റോണ്‍ ഡിസൈനും മറ്റ് അലങ്കാരങ്ങളുമായി വിവിധ നിറങ്ങളില്‍ ഇറങ്ങുന്ന ഫ്ളാറ്റ് ഹീല്‍ ചെരുപ്പുകള്‍ക്ക് വില 150 മുതല്‍ 300 വരെയാണ്. ഒരു ബ്രാന്‍ഡഡ് ചെരുപ്പ് വാങ്ങുന്ന വിലക്ക് മൂന്നെണ്ണം വാങ്ങി മാറി ഉപയോഗിക്കാമെന്നതും ലോബജറ്റ് ചെരുപ്പുകളെ ട്രെന്‍ഡിയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.