കഴിഞ്ഞ വർഷം വിവാഹിതരായത് 39,000 ഒമാനികൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് വിവാഹിതരായത് 39,000 ഒമാനികൾ. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2021ലെ വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും എണ്ണവും മറ്റുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഒമാനികളിൽ 56 ശതമാനം വിവാഹിതരും 37.6 ശതമാനം അവിവാഹിതരും 2.4 ശതമാനം വിവാഹമോചിതരും 3.6 ശതമാനം വിധവകളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം വിവാഹിതരായവരിൽ 34,000 പേർ ആദ്യമായി പുതിയതായി ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നവരാണ്.
ഏറ്റവും കൂടുതൽ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള ഗവർണറേറ്റുകളിൽ മസ്കത്താണ് മുന്നിൽ. ഇവിടെ 3980 വിവാഹ സർട്ടിഫിക്കറ്റുകളാണ് നൽകിയിരിക്കുന്നത്. 3783 സർട്ടിഫിക്കറ്റുകളുമായി വടക്കൻ ബാത്തിന ഗവർണറേറ്റാണ് രണ്ടാം സ്ഥാനത്ത് വരുന്നത്. ദാഖിലിയ- 2292, ദോഫാർ- 2236, തെക്കൻ ബാത്തിന- 1949, തെക്കൻ ശർഖിയ -1643, ദാഹിറ- 1154, വടക്കൻ ശർഖിയ -470, ബുറൈമി-420, മുസന്ദം-191, അൽ വുസ്ത-176 എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കണക്കുകൾ.
2021ലെ ഏറ്റവും കൂടുതൽ വിവാഹമോചന കേസുകൾ ഭാര്യാഭർത്താക്കന്മാരുടെ ദേശീയതയനുസരിച്ച് ഒമാനി ദമ്പതികൾക്കിടയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു-92 ശതമാനം. ഒമാനി ഭർത്താവും വിദേശി ഭാര്യയും തമ്മിലുള്ള വിവാഹമോചന നിരക്ക് നാലു ശതമാനവും വിദേശ ദമ്പതികൾക്കിടയിൽ മൂന്നു ശതമാനവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.