തീരത്തിന് ആഹ്ലാദമായി ആദിത്യയുടെ നേട്ടം
text_fieldsകൊടുങ്ങല്ലൂർ: തീരത്ത് ആഹ്ലാദത്തിരയേറ്റി ആദിത്യയുടെ നീറ്റ് വിജയം. നീറ്റ് പരീക്ഷ ഫലം വന്നപ്പോൾ തിരമാലകൾപോലെ ആദിത്യയുടെ കൊച്ചുവീട്ടിലേക്ക് ഇരച്ചെത്തിയത് അഭിനന്ദന പ്രവാഹമായിരുന്നു. കടലിൽനിന്ന് 50 മീറ്റർ പോലും അകലെയല്ലാത്ത കാരവാ കടപ്പുറം ബീച്ചിലെ എളയാരംപുരക്കൽ രാജേഷിന്റെ കൊച്ചുവീട്ടിൽ മകൾ കൊണ്ടുവന്നത് റാങ്കിന് സമാനമായ വിജയമാണ്.
720ൽ 612 മാർക്ക് നേടി കൊടുങ്ങല്ലൂർ മേഖലയിലെ തിളക്കമാർന്ന നേട്ടം. മത്സ്യത്തൊഴിലാളിയായ പിതാവ് രാജേഷിനും മാതാവ് പ്രീതിക്കും മകൾ ഡോക്ടറാകും എന്നത് നാളിതുവരെ സ്വപ്നം മാത്രമായിരുന്നു. എന്നാൽ, നീറ്റ് ഫലം വന്നതോടെ സ്വപ്നം യാഥാർഥ്യത്തോട് അടുക്കുകയാണ്.
കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറിയിലും ശൃംഗപുരം പി.ബി.എം ഗവ. ഹയർ സെക്കൻഡറിയിലുമായിരുന്നു പഠനം. കൊടുങ്ങല്ലൂരിലെ മെർക്കുറി നീറ്റ് കാമ്പസിലാണ് എൻട്രൻസ് പരിശീലനം നേടിയത്. പരിശീലനകേന്ദ്രം പ്രിൻസിപ്പലും ഡയറക്ടർമാരും ഉൾപ്പെടെയുള്ളവർ ആദിത്യയുടെ വീട്ടിലെത്തി അഭിനന്ദനം അറിയിക്കുകയും കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുകയും ചെയ്തു. നാട്ടുകാരും സന്തോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.