Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightകലയിലാണ് അദിതിയുടെ...

കലയിലാണ് അദിതിയുടെ ജീവൻ

text_fields
bookmark_border
Aditi
cancel
camera_alt

അ​ദി​തി പ്രാ​ൺ രാ​ജ് ഭ​ട്ടാ​സ്യ നൃ​ത്ത​വേ​ദി​യി​ൽ

കോ​ട്ട​യം: ക​ല​ക്കു വേ​ണ്ടി​യു​ള്ള സ​മ​ർ​പ്പ​ണ​മാ​ണ് അ​ദി​തി പ്രാ​ൺ രാ​ജ് എ​ന്ന 11 വ​യ​സ്സു​കാ​രി​യു​ടെ ജീ​വി​തം. ക​ല​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കാ​നാ​ണ് സ്കൂ​ളി​ൽ പോ​യു​ള്ള പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ഹോം ​സ്കൂ​ള​റാ​യ​തും. ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്ര​യി​ലും പ്ര​ചാ​ര​ത്തി​ലു​ള്ള ഭ​ട്ടാ​സ്യ നൃ​ത്തം അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ അ​പൂ​ർ​വം ന​ർ​ത്ത​ക​രി​ലൊ​രാ​ളാ​ണ് അ​ദി​തി. സം​ഗീ​തം, യോ​ഗ എ​ന്നി​വ പ​ഠി​ക്കു​ന്ന​തോ​ടൊ​പ്പം യോ​ഗ തി​യ​റി ക്ലാ​സു​ക​ളും പ​ഠി​പ്പി​ക്കു​ന്നു. പു​തു​പ്പ​ള്ളി പു​ത്ത​ൻ​പ​റ​മ്പി​ൽ യോ​ഗാ​ധ്യാ​പ​ക​നാ​യ രാ​ജേ​ഷ് ക​ട​മാ​ൻ ചി​റ​യു​ടെ​യും നൃ​ത്താ​ധ്യാ​പി​ക പ്ര​തി​ഭ​യു​ടെ​യും മ​ക​ളാ​ണ് അ​ദി​തി.

പേ​രി​ൽ തു​ട​ങ്ങു​ന്നു അ​ദി​തി​യി​ലെ വ്യ​ത്യ​സ്ത​ത. ആ​ദി​മാ​താ​വി​ൽ നി​ന്ന് പ്രാ​ണ​ൻ ഉ​ൾ​ക്കൊ​ണ്ട് റാ​ണി​യാ​യ​വ​ൾ എ​ന്നാ​ണ് അ​ദി​തി പ്രാ​ൺ രാ​ജെ​ന്ന പേ​രി​ന്‍റെ അ​ർ​ഥം. വീ​ട്ടി​ലെ ക​ലാ പ​രി​സ​രം ക​ണ്ടു​ശീ​ലി​ച്ച​തു​കൊ​ണ്ട് ചെ​റു​പ്പം മു​ത​ലേ അ​ദി​തി​ക്ക് നൃ​ത്ത​ത്തി​ലും സം​ഗീ​ത​ത്തി​ലും യോ​ഗ​യി​ലും താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നു. നി​ർ​ബ​ന്ധി​ത സ്കൂ​ൾ പ​ഠ​നം മ​ക​ളു​ടെ ക​ലാ​സ​പ​ര്യ​ക്ക് പ്ര​തി​ബ​ന്ധ​മാ​വ​രു​തെ​ന്ന ചി​ന്ത​യോ​ടെ​യാ​ണ്​ മാ​താ​പി​താ​ക്ക​ൾ ഹോം ​സ്കൂ​ളി​ങ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നു ക​രു​തി പാ​ഠ​പു​സ്ത​ക​ങ്ങ​ൾ മാ​റ്റി​വെ​ച്ചി​ല്ല.

ഓ​രോ വ​ർ​ഷ​വും സി.​ബി.​എ​സ്.​ഇ, സ്​​റ്റേ​റ്റ് സി​ല​ബ​സി​ലെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി. അ​ദി​തി സ്വ​യം പ​ഠി​ക്കും. സം​ശ​യ​ങ്ങ​ൾ മാ​താ​പി​താ​ക്ക​ൾ തീ​ർ​ത്തു കൊ​ടു​ക്കും. അ​വ​ർ​ക്കു​മ​റി​യാ​ത്ത​ത് മ​റ്റു​ള്ള​വ​രോ​ട് ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കും. പ​ത്താം ക്ലാ​സി​ൽ നേ​രി​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത് പ​രീ​ക്ഷ​യെ​ഴു​താ​നാ​ണ് തീ​രു​മാ​നം. ക​ല​ക്ക് പ്രാ​ഥ​മി​ക പ​രി​ഗ​ണ​ന ന​ൽ​കി​യ​തു​കൊ​ണ്ടാ​ണ് സ്കൂ​ൾ പ​ഠ​നം ഉ​പേ​ക്ഷി​ച്ച​തെ​ന്നും അ​ല്ലാ​തെ അ​തി​നെ നി​ഷേ​ധി​ക്കു​ക​യ​ല്ല ചെ​യ്ത​തെ​ന്നും അ​ദി​തി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. ക​ലാ​പ​ഠ​ന​ത്തി​നാ​ണ് കൂ​ടു​ത​ൽ സ​മ​യം മാ​റ്റി​വെ​ക്കു​ന്ന​ത്. ബാ​ക്കി സ​മ​യ​ങ്ങ​ളി​ലാ​ണ് അ​ക്കാ​ദ​മി​ക് പ​ഠ​നം.

യൂ​ട്യൂ​ബി​ൽ ക​ണ്ടാ​ണ് പ്ര​തി​ഭ ഭ​ട്ടാ​സ്യ എ​ന്ന നൃ​ത്ത​രൂ​പ​ത്തെ മ​ന​സ്സി​ലാ​ക്കി​യ​ത്. ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള മ​ൺ​ക​ല​ത്തി​ന്‍റെ പു​റ​ത്തു ക​യ​റി നി​ന്നു​കൊ​ണ്ടു​ള്ള നൃ​ത്തം. ഭ​ട്ടാ​സ്യ ചെ​യ്യാ​ൻ പ്ര​തി​ഭ​യാ​ണ് ആ​ഗ്ര​ഹി​ച്ച​തെ​ങ്കി​ലും ശ്ര​ദ്ധ​യും ശ​രീ​ര​ത്തി​ന്‍റെ ബാ​ല​ൻ​സി​ങ്ങും ഏ​റെ വേ​ണ്ട​തി​നാ​ൽ ആ ​സാ​ഹ​സ​ത്തി​ന് മു​തി​ർ​ന്നി​ല്ല. കു​ട്ടി​ക്കാ​ല​ത്തു ത​ന്നെ യോ​ഗ തു​ട​ങ്ങി​യ അ​ദി​തി​യെ ഭ​ട്ടാ​സ്യ അ​ഭ്യ​സി​പ്പി​ച്ചു.

കു​റി​ച്ചി ഇ​ണ്ടി​ള​യ​പ്പ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഹ​രി​വ​രാ​സ​ന​ത്തി​ന്‍റെ നൃ​ത്താ​വി​ഷ്കാ​ര​മാ​യി​രു​ന്നു ആ​ദ്യ​വേ​ദി. ഒ​മ്പ​താം വ​യ​സ്സി​ലാ​യി​രു​ന്നു അ​ത്. പി​ന്നീ​ട് നി​ര​വ​ധി വേ​ദി​ക​ളി​ൽ ഭ​ട്ടാ​സ്യ അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ത​നാ​ട്യ​ത്തി​ൽ ഡി​പ്ലോ​മ ചെ​യ്യു​ക​യാ​ണ് അ​ദി​തി ഇ​പ്പോ​ൾ. ആ​റു​വ​യ​സ്സു​കാ​രി​യാ​യ ഇ​ള​യ മ​ക​ൾ ഇ​ഷാ​നി പ്രാ​ൺ രാ​ജും (പാ​ർ​വ​തി ദേ​വി​യി​ൽ നി​ന്ന് പ്രാ​ണ​ൻ ഉ​ൾ​ക്കൊ​ണ്ട് റാ​ണി​യാ​യ​വ​ൾ) നൃ​ത്തം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AditiBhattasya dance
News Summary - Aditi with Bhattasya dance
Next Story