മോട്ടോക്രോസ് ട്രാക്കിൽ ആവേശമായി ആറു വയസ്സുകാരൻ
text_fieldsയുവാക്കൾ, പ്രത്യേകിച്ച് സാഹസികത ഹരമാക്കിയവർ പരീക്ഷിക്കുന്ന സ്പോർട്സാണ് . ദുബൈയിൽ മലയാളികളായ ചിലരെങ്കിലും ഈ മേഖലയിൽ വലിയ നേട്ടങ്ങളിലേക്ക് വളർന്നിട്ടുണ്ട്. എന്നാൽ വളരെ ചെറുപ്പത്തിൽ, വെറും ആറാം വയസിൽ മോട്ടോക്രോസ് ട്രാക്കിലേക്ക് ആവേശപൂർവ്വം ഇറങ്ങിപ്പുറപ്പെട്ട കൊച്ചുമിടുക്കനുണ്ട് ഇവിടെ-അസൂൽ അഫ്സൽ. ആറുമാസത്തെ പരിശീലനത്തിലൂടെ ടൂർണമെൻറുകളിൽ പങ്കെടുക്കാനുള്ള യോഗ്യത കൈവരിച്ച് ഈ സീസണിൽ പൊടിപാറുന്ന ട്രാക്കിലെ താരമാകാൻ ഒരുങ്ങുന്ന അസുലിനെ ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ േമട്ടോക്രോസ് റൈഡറെന്നും വിശേഷിപ്പിക്കാം. 80കിലോ വരെയുള്ള മോട്ടോക്രോസ് ബൈക്കുകളാണ് 20കിലോ മാത്രം ഭാരമുള്ള മിടുക്കൻ അനായാസം കൈകാര്യം ചെയ്യുന്നത്.
തൃശൂർ ചാവക്കാട് സ്വദേശിയും പത്തുവർഷമായി ദുബൈയിൽ പ്രവാസിയുമായ അഫ്സലിെൻറയും റൈഡൽ കൂടിയായ പെരിന്തൽമണ്ണ സ്വദേശിനി അസ്മ ഷഫീനയുടെയും ഏക മകനാണ് ഈ കെ.ജി 2ക്ലാസ് വിദ്യാർഥി. സൈക്ക്ൾ റൈഡിങ് അതിവേഗം പഠിച്ചെടുക്കുകയും സാഹസിക പ്രകടനങ്ങൾക്ക് ശ്രമിക്കുകയും ചെയ്തപ്പോഴാണ് റൈഡിങ് പരിശീലനത്തിന് അയക്കണമെന്ന ആശയം തോന്നിയത്. മാതാവ് അസ്മ കോഴിക്കോട് മുതൽ ഗോവ വരെ റൈഡ് ചെയ്ത് ഈ മേഖലയിൽ നിലനിന്നിരുന്ന സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയ പ്രതിഭയാണ്.
14 പെൺകുട്ടികളൊത്ത് നടത്തിയ ആ സാഹസിക യാത്രയുടെ അനുഭവം കൂടിയുള്ളതിനാൽ മകൻ മോട്ടോക്രോസ് പരിശീലിക്കുന്നതിൽ സന്തോഷമായിരുന്നു മാതാപിതാക്കൾക്ക്. ദുബൈയിലെ പരിശീലന സ്ഥലത്തെ ഏക ഇന്ത്യൻ കുട്ടിയാണ് അസൂൽ. യൂറോപ്യൻ, ദക്ഷിണാഫ്രിക്കൻ കുട്ടികളാണ് കൂടുതലായും ഇക്കൂട്ടത്തിലുള്ളത്. വിദേശികൾ പോലും അസൂയയോടെ കാണുന്ന മലയാളിയായ മോട്ടോക്രോസ് ചാമ്പ്യൻ സി.ഡി ജിനെൻറ പിന്തുണയിലാണ് പരിശീലനം മുന്നോട്ടുപോകുന്നത്. വളരെ വേഗത്തിൽ പ്രാഥമിക പാഠങ്ങൾ മനസിലാക്കി ആവേശപൂർവ്വം ട്രാക്കിനെ മെരുക്കാൻ അസൂലിന് കഴിഞ്ഞു.
ടീം 50 എന്ന മോട്ടോക്രോസ് താരങ്ങളുടെ സംഘത്തിൽ അംഗമായിട്ടുണ്ട്. ഈ സീസണിൽ മോട്ടോക്രോസ് ജൂനിയർ സെക്ഷനിലെ മൽസരങ്ങൾക്ക് പരിശീലനം നേടുകയാണിപ്പോൾ. അഞ്ചു മുതൽ 18വയസു വരെയുള്ളവരാണ് ജൂനിയർ വിഭാഗത്തിൽ മാറ്റുരക്കുന്നത്. മൽസരങ്ങളിൽ പങ്കെടുക്കാനായി എമിറേറ്സ് സ്പോർടസ് ഓർഗനൈസേഷെൻറ അനുമതി ലഭിച്ചിട്ടുമുണ്ട്. എല്ലാ ആഴ്ചയിലും അവധിദിവസമായ വെള്ളിയാഴ്ചയാണ് പ്രധാന പരിശീലനം.
ആവേശത്തോടെയാണ് മകൻ ഓരോ ദിവസവും പരിശീലനത്തിറങ്ങുന്നതെന്ന് പിതാവ് അഫ്സൽ പറയുന്നു. പലപ്പോഴും വീഴുമെങ്കിലും വീണ്ടും എഴുന്നേറ്റ് മടിയില്ലാതെ വീണ്ടും ട്രാക്കിലേക്ക് മടങ്ങും. മൊബൈൽ-കംപ്യൂട്ടർ ഗെയിമുകളിൽ മാത്രം ഒതുങ്ങിക്കഴിയുന്ന കുട്ടികളെ സോഷ്യലാക്കാനും ആക്ടിവിറ്റികളിൽ താൽപര്യമുള്ളവരാക്കാനും റൈഡിങ് ഉപകാരപ്പെടുമെന്നാണ് ദുബൈയിലെ സ്വകാര്യ കമ്പനിയിൽ മാനേജറായ അഫ്സലിെൻറപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.