ബ്ലൈൻഡ് സ്പോർട്സ് ലോക ചാമ്പ്യൻഷിപ്പിലേക്ക് വയനാട്ടുകാരൻ
text_fieldsകൽപറ്റ: ഇന്റർനാഷനൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് വയനാട്ടുകാരൻ. കാക്കവയൽ സ്വദേശി നിബിൻ മാത്യു സൗണ്ട് ബാൾ ടെന്നിസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. കാഴ്ചയില്ലാത്തവർക്ക് വേണ്ടിയുള്ള ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ യോഗ്യത നേടുന്നത്.
കാഴ്ച പൂർണമായും നഷ്ടപ്പെട്ടവരുടെ ബി വൺ കാറ്റഗറിയിലാണ് പുള്ളോലിക്കൽ മാത്യു-മേരി ദമ്പതികളുടെ മകനായ നിബിൻ മത്സരിക്കുക. ശബ്ദുമുള്ള പ്രത്യേക തരം ബാൾ ഉപയോഗിച്ച് തയാറാക്കിയ കോർട്ടിലാണ് ഇവർക്കായുള്ള മത്സരം നടക്കുക. ഇപ്പോൾ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബോഷ് ഗ്ലോബൽ സോഫ്റ്റ്വെയർ ടെക്നോളജീസിൽ അക്സസബിലിറ്റി സ്പെഷലിസ്റ്റായി ജോലി ചെയ്തു വരുകയാണ്. ജന്മന കാഴ്ചക്കുറവുള്ള നിബിന് ഗ്ലൂക്കോമ ബാധിച്ച് 10 വർഷം മുമ്പാണ് കാഴ്ച പൂർണമായി നഷ്ടപ്പെട്ടത്. 2019 മുതലാണ് നിബിൻ സൗണ്ട് ബാൾ ടെന്നീസ് പരീശീലനം ആരംഭിച്ചത്.
2020ൽ ഇന്ത്യൻ ചാമ്പ്യനാവുകയും തുടർന്ന് ഇറ്റലിയിൽ നടക്കേണ്ടിയിരുന്ന വേൾഡ് ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തെങ്കിലും കോവിഡ് കാരണം മത്സരം റദ്ദാക്കുകയായിരുന്നു. ആഗസ്റ്റ് 18 മുതൽ 27 വരെ യു.കെ യിലെ ബർമിൻഹാമിലാണ് ഇത്തവണ ചാമ്പ്യൻഷിപ് നടക്കുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനം തന്നെയാണ് 28 കാരനായ ബിബിനെ ചാമ്പ്യൻഷിപ്പിന് സ്പോൺസർ ചെയ്തിരിക്കുന്നത്. ഇന്റർനാഷനൽ ബ്ലൈന്റ് ടെന്നീസ് ഫെഡറേഷന്റെ ഇന്ത്യയിലെ പ്രതിനിധി കൂടിയാണ് നിബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.