ജലോത്സവത്തിൽ തിളങ്ങി കൊച്ചു കമന്റേറിയൻ
text_fieldsആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവ മത്സരത്തില്‍ കമന്റേറിയനായി തിളങ്ങി കൊച്ചുമിടുക്കനും. പുന്നപ്ര തെക്ക് പത്താംവാര്‍ഡില്‍ മാഴ്സ് വില്ലയില്‍ സഹറുല്ലയുടെ മകന് ഷാഹിം മഹമ്മൂദിനാണ് ഇത്തവണ വള്ളംകളിക്ക് കമന്ററി പറയാനുള്ള അവസരം ലഭിച്ചത്.
സ്കൂള്‍ തലത്തില്‍ നടന്ന കമന്ററി മത്സരത്തില്‍ ഒന്നാമനായത് 10ാം ക്ലാസുകാരനായ ഷാഹിമാണ്. 2022ല്‍ നടന്ന നെഹ്രുട്രോഫി ചുണ്ടന്‍വള്ളങ്ങളുടെ ഫൈനലാണ് കമന്ററി മത്സരത്തിന് വിഷയമായി നല്‍കിയത്.
ചെറുവള്ളങ്ങളുടെ ഫൈനല്‍ കമന്ററിയാണ് ഷാഹിം പറഞ്ഞത്. ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സിലും കമന്ററി പറയാന്‍ അവസരം ലഭിച്ചു. പുന്നപ്ര അറവുകാട് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് 15കാരനായ ഷാഹിം. ക്വിസ്-സാഹിത്യ മത്സരങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ക്വിസ് മത്സരത്തില്‍ 2017 മുതല്‍ ഷാഹിം മഹമ്മൂദിനെ പിന്നിലാക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.