കോൺഫിഡന്റ് ലുക്ക് തരുന്ന കളറുകൾ ഏതെല്ലാം...?
text_fieldsഡ്രെസിന്റെ ഡിസൈനും മെറ്റീരിയലും പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കളർ. എല്ലാവരുടെയും ചർമ്മങ്ങൾ വ്യത്യസ്തമായിരിക്കുന്നതിനാൽ എല്ലാവർക്കും എല്ലാ നിറത്തിലുമുള്ള വസ്ത്രങ്ങൾ യോജിക്കണമെന്നില്ല. ഈ കളർ എനിക്ക് ചേരുമോ എന്നുള്ള കൺഫ്യൂഷൻ പലർക്കും ഉണ്ടാകാറുണ്ട്. എന്നാൽ ചില കളറുകളിലുള്ള വസ്ത്രങ്ങൾ നമ്മെ കൂടുതൽ സുന്ദരി ആക്കാറുമുണ്ട്. നമുക്ക് കോൺഫിഡൻറ് ലുക്ക് തരുന്ന കുറച്ച് കളറുകൾ പരിചയപ്പെടാം.
ബ്ലാക്ക്
എല്ലാവർക്കും ഒരേ പോലെ മാച്ച് ആകുന്ന കളറാണ് ബ്ലാക്ക്. ബ്ലാക്ക് ടോപ് അല്ലെങ്കിൽ പാൻറ് ഇല്ലാത്തവർ വളരെ കുറവായിരിക്കും. ഒരുപാട് വ്യത്യസ്ത കളറുകളുമായി മാച്ച് ചെയ്യും എന്നതാണ് ബ്ലാക്കിന്റെ പ്രത്യേകത്. ഒരു പരിധി വരെ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂട്ടാൻ ബ്ലാക്ക് സഹായിക്കാറുണ്ട്.
ബ്ലൂ
ബ്ലൂ കളറിന് ഒരുപാട് ഷെയ്ഡുകൾ ഉണ്ടെങ്കിലും ഡെനിം ബ്ലൂ കളറിലുള്ള ജീനും ടീഷർട്ടും സ്കർട്ടും അടങ്ങുന്ന വെറൈറ്റി ഓപ്ഷനുകൾ പലപ്പോഴും നമ്മുടെ ഇഷ്ടപ്പെട്ട ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. കോളജിലേക്കും സുഖകരമായ യാത്രക്കും ഏറ്റവും അനുയോജ്യമായ കളറാണ് ബ്ലൂ.
പിങ്ക്
ഫെമിനൈൻ എനർജി കിട്ടാനും ക്യൂട്ടിനെസ് ലുക്കിനും വേണ്ടി കുട്ടികളും വലിയവരും ഒരുപോലെ ധരിക്കാൻ ഇഷ്ടപ്പെടുന്ന കളറാണ് പിങ്ക്. ഏത് ഷെയ്ഡിന്റെ കൂടെ ധരിച്ചാലും പിങ്കിന് എപ്പോഴും ഒരു പ്രെറ്റി ലുക്ക് തന്നെയാണ്. എപ്പോഴും പോസിറ്റീവ് മൂഡ് തരുന്ന പിങ്ക് എന്റെയും ഇഷ്ട നിറമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.