കോപ് 28: ‘നെറ്റ് സീറോ ഹീറോ’കളായി വിദ്യാർഥികൾ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും യുനിസെഫും ചേർന്നൊരുക്കിയ ‘നെറ്റ് സീറോ ഹീറോ’ പരിപാടിയിൽ ഇടംപിടിച്ച് ഷാർജ അവർ ഓൺ ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികളും. 234 അപേക്ഷകരിൽ നിന്ന് അവസാന പട്ടികയിൽ ഇടം പിടിച്ചത് 35പേരാണ്.
ഇവരിൽ അമർനാഥ് ശ്രീവൽസൻ, ആദിത്യ അനുഷ്, ആദിത്യ രാജേഷ്, ഹമദ് ബെയ്ഗ് എന്നിവരാണ് അവർ ഓൺ ഇംഗ്ലീഷ് സ്കൂളിൽനിന്നുള്ളത്. കോപ് 28 വേദിയിലെ ഗ്രീനിങ് എജുക്കേഷൻ ഹബിൽ നടന്ന പരിപാടിയിൽ വിദ്യാർഥികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. കുട്ടികളെ വേദിയിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും യുനിസെഫിന്റെയും അധികൃതർ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.