ദേശീയ ഫെൻസിങ്; മെഡൽ നേട്ടവുമായി മലയാളി വിദ്യാർഥി
text_fieldsദോഹ: ഖത്തർ ദേശീയ ഓപൺ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ 11 വയസ്സിന് താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മലയാളി വിദ്യാർഥിക്ക് വെള്ളി മെഡൽ. ഖത്തർ ഫെൻസിങ് ഫെഡറേഷൻ ഓഡിറ്റോറിയത്തിൽ നടന്ന ‘ഫോയിൽ’ വിഭാഗത്തിലാണ് ബിർള പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബാസിൽ ജാഫർഖാന്റെ മെഡൽ നേട്ടം.
മലേഷ്യ, ഖത്തർ, ഒമാൻ, ലബനാൻ, ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യക്കാരായ കുട്ടികൾ പങ്കെടുത്ത പോരാട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 2021, 2022, 2023ലെ ദേശീയ മത്സരങ്ങളിലും ഗ്രാൻഡ് പ്രിക്സ് സർക്യൂട്ട് മത്സരങ്ങളിലും തുടർച്ചയായി ഫോയിൽ വിഭാഗത്തിൽ മൂന്നു തവണ സ്വർണവും രണ്ടുതവണ സിൽവറും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. പൊതുപ്രവർത്തകനായ അഡ്വ. ജാഫർഖാന്റെയും ആശ ശാദിരിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.