കുങ്ഫുവിൽ ചരിത്രം രചിച്ച് ദിഷാന
text_fieldsമൂലമറ്റം: കുങ്ഫുവിൽ ചരിത്രം സ്ഥാപിക്കുകയാണ് ദിഷാന വി. ദിലീപ് എന്ന ആറാം ക്ലാസുകാരി. ഡിസംബറിൽ പശ്ചിമ ബംഗാളിൽ നടന്ന ദേശീയ മീറ്റിൽ ജൂനിയർ പെൺകുട്ടികളുടെ ഇനത്തിൽ സ്റ്റിക് ഫോം കാറ്റഗറിയിൽ രാജ്യത്ത് ഒന്നാമതെത്തിയിരുന്നു. കഴിഞ്ഞ മാസം നടന്ന രണ്ടാമത് അന്താരാഷ്ട്ര കുങ്ഫു ചമ്പ്യൻഷിപ്പിൽ സ്വർണവും നേടി.
കുങ്ഫു പഠനം തുടങ്ങി ഒരുവർഷത്തിനുള്ളിലാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. ആയുധമുറയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഇഷ്ടമെന്ന് ദിഷാന പറയുന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനും നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളജ് പബ്ലിക് റിലേഷൻ ഓഫിസറുമായ വി.എം ദിലീപ്കുമാറിന്റെയും ഷീനയുടെയും രണ്ടാമത്തെ മകളാണ്. അറക്കുളം സ്വദേശി രാജുവാണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.