ഈസി ടു സ്റ്റിച്ച് ഡ്രസ് & ജാക്കറ്റ്
text_fieldsഫ്രന്ഡ്സിനൊപ്പമുള്ള ഹാങ് ഒൗട്ടുകളില് ഇനി ട്രെന്ഡിയാവാം. പ്ലെയിന്‍ ജോര്‍ജറ്റ് ഡ്രസിനൊപ്പം പൂക്കള്‍ അഴകില്‍ ഫ്ലോറല്‍ പ്രിന്റഡ് ജാക്കറ്റ്. കോട്ടണ്‍, ജോര്‍ജറ്റ് തുണികളുടെ ലാളിത്യവും കൗമാരക്കാരുടെ പ്രിയപ്പെട്ട നിറങ്ങളും ചേര്‍ന്നൊരു ട്രെന്‍ഡി കാഷ്വല്‍ വെയര്‍...
ആവശ്യമുള്ള തുണി
- പിങ്ക് കളർ ജോർജറ്റ് -3 മീറ്റർ
- പിങ്ക് കളർ ലൈനിങ് -3 മീറ്റർ
- ഫ്ലോറൽ പ്രിൻറുള്ള കോട്ടൺ -രണ്ടര മീറ്റർ
എടുക്കേണ്ട അളവുകൾ
നെഞ്ചളവ്, തോൾവീതി, ൈകക്കുഴി, യോക്ക് നീളം (ഷോൾഡർ ടു വെയ്സ്റ്റ്) അരമുതൽ കാൽപാദം വരെയുള്ള നീളം, കഴുത്തിറക്കം, കഴുത്തകലം, കൈനീളം, കൈവീതി
ജാക്കറ്റിനുള്ള അളവ്
ജാക്കറ്റിന് ആവശ്യമുള്ള നീളം, നെഞ്ചളവ്, തോൾവീതി, അരവണ്ണം, കൈക്കുഴി
കട്ട് ചെയ്യുന്ന വിധം:
ചിത്രം ഒന്നിൽ തന്നിരിക്കുന്നതു പോലെ യോക്കിനുള്ള തുണിയും അതിന്റെ ലൈനിങ്ങും നാലായി മടക്കി അളവുകൾ രേഖപ്പെടുത്തി വെട്ടിയെടുക്കുക. ലൈനിങ് പിടിപ്പിച്ച് മുൻവശത്തെയും പിറകുവശത്തെയും കഴുത്ത് ചെയ്തതിനുശേഷം പിറകുവശത്ത് സിബ് ഘടിപ്പിക്കണം. ഇനി ചിത്രത്തിൽ തന്ന KLCD ബോക്സ് പ്ലീറ്റ് ഇടാനുള്ള തുണിയും അതിന്റെ ലൈനിങ്ങും വെട്ടിയെടുത്തതിനുശേഷം ജോർജറ്റ് തുണിയിൽ 2 ഇഞ്ച് വീതിയിൽ ഒാരോ പ്ലീറ്റ് വരത്തക്കവിധം ബോക്സ് പ്ലീറ്റിടുക. പിറകുവശത്തെയും മുൻവശത്തെയും പ്ലീറ്റുകളുടെ എണ്ണം തുല്യമായിരിക്കണം. ഇനി ഇതിൽ ലൈനിങ് പിടിപ്പിക്കാം. ലൈനിങ്ങിനായി ചെറിയ പ്ലീറ്റ്സോ അംബ്രല കട്ടിങ്ങോ ചെയ്യാവുന്നതാണ്. ഇനി സ്കർട്ട് ഭാഗം ബോഡിയിൽ യോജിപ്പിക്കുക. ഇനി അളവുകൾ രേഖപ്പെടുത്തി ഉടുപ്പിന്റെ ഇരുവശവും കൂട്ടിയോജിപ്പിക്കുക. തുടർന്ന് സ്ലീവിന് ആവശ്യമുള്ള തുണി അളന്നുമുറിച്ചശേഷം ലൈനിങ് യോജിപ്പിച്ച് സ്ലീവ് ഘടിപ്പിക്കാം. ശേഷം ഉടുപ്പിെൻറ അടിഭാഗം റോൾ ചെയ്യുക.
ഇനി ജാക്കറ്റ് ചെയ്യാം
ചിത്രം രണ്ടിൽ തന്ന പോലെ അളവുകൾ രേഖപ്പെടുത്തുക. തുണി നാലായി മടക്കി കൈക്കുഴി വെട്ടിയെടുക്കുക. ശേഷം പിറകുവശത്തെ തുണിഭാഗം മാറ്റിവെച്ച് അതിൽ രണ്ടര ഇഞ്ച് വീതിയും ഒരിഞ്ച് ഇറക്കവും വരുന്ന പാകത്തിൽ കഴുത്ത് വെട്ടിയെടുക്കുക. ശേഷം മുൻവശത്തെ തുണി ചിത്രത്തിൽ തന്നപോലെ STRK അളവിൽ രണ്ടര ഇഞ്ച് വീതി താഴെവരെ അടയാളപ്പെടുത്തുക. ഇൗ അളവിലൂടെ തുണി മുറിച്ചുമാറ്റുക. ഇപ്പോൾ മുൻവശത്തെ ഭാഗം ഒാപണിങ് ആയിട്ടുണ്ടാവും. ഇനി തുണികൾ ഒരുമിച്ചുവെച്ച് ഷോൾഡർ യോജിപ്പിക്കാം. ശേഷം പൈപ്പിങ്ങിനുള്ള തുണി വെട്ടിയെടുക്കുക. ഒന്നര ഇഞ്ച് വീതിയും ആവശ്യമുള്ള നീളവും പൈപ്പിങ്ങിന് കണക്കാക്കണം. ഇനി ജാക്കറ്റിന്റെ ഒാപണിങ്ങിന്റെ താഴ്ഭാഗത്തു നിന്ന് പൈപ്പിങ് ചെയ്തു തുടങ്ങി മറ്റേ അറ്റത്ത് അവസാനിപ്പിക്കുക. ൈകക്കുഴിയും പൈപ്പിങ് ചെയ്ത് പൂർത്തിയാക്കിയ ശേഷം അടിഭാഗം മടക്കി തയ്ക്കുക. ഇനി ജാക്കറ്റിന്റെ തുണി കൊണ്ട് ബട്ടൺ ഉണ്ടാക്കി ഉടുപ്പിലും സ്ലീവിലും വെച്ചുപിടിപ്പിക്കാവുന്നതാണ്.
ചിത്രം 1
AB=KL നെഞ്ചളവിന്റെ നാലിൽ ഒന്ന് + 1"
AK=BL യോക്ക് നീളം +1"
KL= യോക്കിന്റെ 4ൽ ഒന്ന് +1"
KC=LD യോക്ക് മുതൽ താഴെ വരെയുള്ള നീളം + 1"
AH= കഴുത്തകലത്തിന്റെ പകുതി
AE= കഴുത്തിറക്കം പിറകുവശം
AF= കഴുത്തിറക്കം മുൻവശം
OP= കൈക്കുഴി
ജാക്കറ്റ് ചിത്രം 2
SV= RL ജാക്കറ്റ് നീളം
ST= കഴുത്തകലം
SQ= കഴുത്തിറക്കം പിറകുവശം
OP= കൈക്കുഴി
ST=RK 2 ഇഞ്ച് കട്ട്
ചെയ്യാനുള്ള ഭാഗം
തയാറാക്കിയത്: റജ്ന സാദിഖ്, ഒലീവിയ ഡിസൈൻസ്, അത്തോളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.