ഇലകളിൽ ചിത്രവിസ്മയം തീർത്ത് ഫായിസ്
text_fieldsകോവിഡ് കാലം ഒേട്ടറെ കലാകാരന്മാരുടെ കഴിവുകൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ലോക്ഡൗൺ, വീടകങ്ങളിൽ തളച്ചിട്ടപ്പോഴാണ് പലരും ഉറങ്ങിക്കിടന്ന കഴിവുകൾ പൊടിതട്ടിയെടുത്തത്. മനോഹരമായ ഇലച്ചിത്രങ്ങൾ (ലീഫ് ആർട്ട്) തീർക്കാൻ കുറ്റ്യാടി നരിക്കൂട്ടുംചാൽ സ്വദേശി ഫായിസിന് പ്രചോദനമായതും ലോക്ഡൗൺ കാലത്തെ വെറുതെയിരിപ്പാണ്. യുവ സിനിമ താരം ടൊവീനോ തോമസിനെ വരച്ചാണ് തുടങ്ങിയത്. ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചപ്പോൾ ഹിറ്റായി. കൂട്ടുകാരിൽനിന്നും മറ്റും നല്ല അഭിപ്രായം ലഭിച്ചു. ടൊവീനോ തന്നെ സ്വന്തം ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവെക്കുകയും ചെയ്തതോടെ വലിയ പ്രോത്സാഹനമായി.
അതോടെയാണ് കൂടുതൽ പഠിച്ച് ചെയ്യാൻ തീരുമാനിച്ചത്. യുട്യൂബിനെ ആശ്രയിച്ചാണ് അടിസ്ഥാന പാഠങ്ങൾ പഠിച്ചത്. പ്ലാവിലയും ആലിലയുമാണ് ചിത്രം തയാറാക്കാനായി കൂടുതൽ ഉപയോഗിക്കുന്നത്. ഇലയിൽ പേന കൊണ്ട് വരക്കാനുദ്ദേശിക്കുന്നയാളുടെ ഛായാചിത്രം വരക്കും. അതിനുശേഷം പെൻ ടൂൾ ഉപയോഗിച്ച് വരച്ച ഭാഗങ്ങൾ മുറിച്ചെടുക്കും. നല്ല സൂക്ഷ്മതയോടെ, അൽപം സമയമെടുത്ത് ചെയ്യേണ്ട ജോലിയാണിത്. അൽപം പാളിപ്പോയാൽ പിന്നെ ഉദ്ദേശിക്കുന്ന ചിത്രം ലഭിക്കില്ല.
ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലൂടെയാണ് ചിത്രങ്ങൾ ആസ്വാദകരിൽ എത്തുന്നതെങ്കിലും, തയാറാക്കിയ ചിത്രങ്ങൾ ഫായിസ് ഉപേക്ഷിക്കാറില്ല. വാർണീഷ് അടിച്ച് ഫ്രെയിം ചെയ്തു വെക്കുകയാണെങ്കിൽ ഇല ഉണങ്ങിയാലും ഒന്നോ രണ്ടോ വർഷം വരെ ചിത്രം നിലനിൽക്കുമെന്ന് ഫായിസ് പറയുന്നു. ഇതൊന്നും ചെയ്യാതെതന്നെ ചിലത് നോട്ട്ബുക്കിലും മറ്റും സൂക്ഷിച്ചുവെക്കാറുമുണ്ട്. സ്പർശനമേൽക്കാതെ വെക്കുകയാണെങ്കിൽ ഇല ഉണങ്ങി ചിത്രത്തിെൻറ നിറം മാറുമെങ്കിലും കുറേക്കാലം നിലനിൽക്കും.
സിനിമ താരങ്ങളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും ചിത്രങ്ങളാണ് കൂടുതലും വരച്ചത്. നടൻ ഇന്ദ്രജിത്ത്, സലിം കുമാർ, നസ്റിയ ഫഹദ്, പ്രിയ പി. വാര്യർ ഉൾപ്പെടെ താരങ്ങൾ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുെവക്കുകയും സ്റ്റാറ്റസായി വെക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവിൻ പോളി തുടങ്ങിയവരുടെ ചിത്രങ്ങളും പ്രശംസ നേടിയിട്ടുണ്ട്. പിന്നീട് കൂട്ടുകാരുടെയും മറ്റും ചിത്രങ്ങളും വരച്ചു. ഇപ്പോൾ ഫായിസിെൻറ ലീഫ് ആർട്ടിന് ആവശ്യക്കാരേറെയുണ്ട്. fayis-_fasil_art എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫായിസിെൻറ ചിത്രങ്ങൾ കാണാം.
ലീഫ് ആർട്ടിന് പുറമേ വിത്തുകളിൽ ചിത്രം വരക്കുന്ന, ധാന്യവിത്തുകൾ ഉപയോഗിച്ച് ചിത്രം വരക്കുന്ന സീഡ് ആർട്ട്, ചായപ്പൊടി കൊണ്ടുള്ള െഡസ്റ്റ് ആർട്ട്, സ്റ്റിക്കർ ആർട്ട് തുടങ്ങിയവയും ഫായിസ് പരീക്ഷിക്കുന്നുണ്ട്. ലോക്ഡൗൺ സമയത്ത് പലരും പലതരം കലാരൂപങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത് കണ്ടപ്പോൾ നടത്തിയ പരീക്ഷണമാണ് ഫായിസിലെ കലാകാരനെ പുറത്തെത്തിച്ചത്. പണ്ടേ വലിയ ചിത്രകാരനൊന്നുമായിരുന്നില്ല.
സ്കൂളിൽ പഠിക്കുേമ്പാൾ ക്ലാസ്മുറിയിലെ ചുവരിലും മറ്റും തൂക്കാൻ വേണ്ടി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. മത്സരങ്ങളിലൊന്നും പെങ്കടുക്കാനുള്ള ധൈര്യമോ പ്രോത്സാഹനമോ ഒന്നും ലഭിച്ചിരുന്നില്ല. ബി.ബി.എ എയർപോർട്ടിങ് പഠനം പൂർത്തിയാക്കിയ ഫായിസ് ബംഗളൂരുവിൽ പിതാവിെൻറ ബിസിനസിൽ സഹായിച്ചുകൊണ്ടിരിക്കുകയാണ്. നരിക്കൂട്ടുംചാലിലെ കല്ലിൽ ബഷീർ^റസീല ദമ്പതികളുടെ മകനാണ്. റാഷിദ്, ഷഹ്ന, സാജിദ് എന്നിവരാണ് സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.