വാതിക്കലെ വെള്ളരിപ്രാവായി നിത്യ മാമ്മനും
text_fieldsദമ്മാം: ‘റെയ്നി നൈറ്റിൽ’ മനം കുളിർപ്പിക്കുന്ന സ്വരമാധുരിയുമായി വാതിക്കലെ വെള്ളരിപ്രാവുമെത്തുന്നു. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ ‘വാതിക്കൽ വെള്ളരിപ്രാവ്’ എന്ന പാട്ടിലൂടെ സഹൃദയ കേരളത്തിെൻറ മനസ്സിൽ ചേക്കേറിയ നിത്യ മാമ്മനാണ് ദമ്മാമിൽ പാട്ടിെൻറ പാലാഴി തീർക്കാനെത്തുന്നത്. മികച്ച പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കരങ്ങൾ നേടിയ നിത്യയുടെ സാന്നിധ്യം പരിപാടിയുടെ മാറ്റ് കൂട്ടും.
2019ല്‍ പുറത്തിറങ്ങിയ ‘എടക്കാട് ബറ്റാലിയന് 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായി’ എന്ന ഗാനത്തിലൂടെയാണ് നിത്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്, ജോഷ്വാ, ദി കുങ്ഫു മാസ്റ്റര്‍, സൂഫിയും സുജാതയും തുടങ്ങി നിരവധി ചിത്രങ്ങളിൽ ഗാനങ്ങള്‍ ആലപിച്ചു.
ഖത്തറിലെ ദോഹയിൽ ജനിച്ചുവളർന്ന നിത്യ പിന്നീട് പഠനത്തിനായി ബംഗളൂരുവിലേക്ക് മാറി. അവിടെ ബി.എം.എസിൽ ആർക്കിടെക്ചറിൽ ബിരുദം നേടുന്നതിനിടയിൽ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. ഒരു സ്റ്റേജ് പെർഫോമൻസ് വീഡിയോയിൽ നിത്യയെ ചലച്ചിത്ര സംഗീത സംവിധായകൻ കൈലാസ് മേനോൻ കാണാനിടയായതാണ് ജീവിതത്തെ മാറ്റിമറിച്ചത്.
അദ്ദേഹം നിത്യയെ പിന്നണി ഗാനരംഗത്തേക്ക് കൊണ്ടുവന്നു. ടൊവിനോ തോമസ് നായകനായ ‘എടക്കാട് ബറ്റാലിയൻ 06’ എന്ന മലയാള ചിത്രത്തിലെ ‘നീ ഹിമമഴയായി’ എന്ന ഗാനത്തിലൂടെയാണ് അങ്ങനെ നിത്യ അരങ്ങേറ്റം കുറിച്ചത്. നിത്യയുടെ ആദ്യ ആൽബം ‘കാതലെ’ 2022 ജനുവരിയിൽ പുറത്തിറങ്ങി. ആലാപന റിയാലിറ്റി മത്സര പരിപാടിയായ ടോപ് സിംഗറിലെ വിധികർത്താവ് കൂടിയാണ് നിത്യ മാമ്മൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.