ടീ ഷർട്സ് എങ്ങിനെ മോഡസ്റ്റായി സ്റ്റൈൽ ചെയ്യാം
text_fieldsകാർഗോ ട്രൗസറിന്റെയും സ്കർട്ടിന്‍റെയുമെല്ലാം കൂടെ സിംപിളായി സ്റ്റൈൽ ചെയ്യാൻ പറ്റുന്ന ഒന്നാണ് ടീ ഷർട്സ്. മോഡസ്റ്റ് ഡ്രസ് എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ഓടി വരുന്നത് മാക്സി ഡ്രസുകളും നല്ല നീളമുള്ള കുർത്തി ടോപുകളും മാത്രമാണ്. അതിനാൽ തന്നെ ഇന്ന് നമുക്ക് ടീ ഷർട്സ് വെച്ചുള്ള മോഡസ്റ്റ് സ്റ്റൈലിംഗ് എങ്ങനെയാണെന്ന് നോക്കാം.
നീളം കുറഞ്ഞ ഫുൾ സ്ലീവ് ടീ ഷർട്ടിനുള്ളിൽ നീളമുള്ള ടാങ്ക് ടോപ്പുകൾ ധരിക്കുേമ്പാൾ നമ്മുടെ ശരീരത്തെ നല്ല രീതിയിൽ കവർ ചെയ്യുന്നതോടൊപ്പം നല്ല കോൺഫിഡൻറ് ലുക്ക് നൽകുകയും ചെയ്യുന്നു. ഇങ്ങനെ സ്റ്റൈൽ ചെയ്യുന്ന ടോപ്പുകൾ നമുക്ക് ലൂസ് ടൈപ്പ് ജീൻസിെൻറയും കാർഗോ പാൻറ്സിെൻറയും കൂടെ സ്റ്റൈൽ ചെയ്യാവുന്നതാണ്. ടാങ്ക് ടോപ്പുകൾ പല നിറത്തിലും ഡിസൈനിലും ലഭ്യമാണ്. അതിനാൽ, മാച്ച് ആയത് നോക്കി സെലക്ട് ചെയ്യാം.
കൈകളില്ലാത്ത നീളമുള്ള ടീ ഷർട്ടുകൾ നമുക്ക് ഉള്ളിൽ ഫുൾ സ്ലീവ് ഇന്നർ ഇട്ട് കൊണ്ടും സ്റ്റൈൽ ചെയ്യാവുന്നതാണ്. ടീ ഷർട്ടുമായി ന്യൂട്രലായ് മാച്ച് ആകുന്ന ഏത് കളർ ഇന്നർ വേണമെങ്കിലും തെരഞ്ഞെടുക്കാം. ഇത് മിഡിയുമായും പല തരത്തിലുള്ള പാൻറ്സുകളുമായും മാച്ച് ചെയ്ത് സ്റ്റൈൽ ചെയ്യാം.
ഡ്രസ് സ്റ്റൈലിംഗ് എന്നത് മുഴുവനായും നമ്മുടെ സ്വാതന്ത്ര്യമാണ്. അത് കൊണ്ട് തന്നെ, ഒരു കാരണം കൊണ്ടും ഡ്രസ് ചെയ്യാനുള്ള ഫ്രീഡം എന്നത് ഒന്നിനുവേണ്ടിയും മാറ്റിവെക്കേണ്ട ആവശ്യമില്ല. മോഡസ്റ്റ് ഡ്രസിങ് എന്നതും ഒരു പ്രത്യേക കാറ്റഗറിയെ ഉദ്ദേശിച്ചല്ല. ശരീര ഭാഗങ്ങൾ മറച്ച് ഡ്രസ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിക്കും മോഡസ്റ്റ് ആയി ഡ്രസ് ചെയ്യാം. ഡ്രസിങ്ങിലൂടെ 'നമ്മൾ' എന്ന പേഴ്‌സണാലിറ്റിയെ ആണ് മറ്റുള്ളവർക്ക് മുന്നിൽ കാണിക്കേണ്ടത്. അതിനു വേണ്ട കോൺഫിഡൻസാണ് നമുക്കുണ്ടാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.