ഗ്ലോബല്‍ ടാലന്റ് ഷോഡൗണിൽ താരമായി മലയാളിക്കുട്ടി
text_fieldsദുബൈ: തായ്ലൻഡില് സംഘടിപ്പിച്ച ഗ്ലോബല്‍ ടാലന്റ് ഷോഡൗണ്‍ മത്സരത്തില്‍ മലയാളി പെണ്‍കുട്ടി ‘റൈസിങ് സ്റ്റാര്‍’ ആയി തിരഞ്ഞെടുക്കപ്പെട്ടു. സപ്തമി സുബിന് എന്ന എട്ടു വയസ്സുകാരിയാണ് അമ്പതോളം പേർ മാറ്റുരച്ച മത്സരത്തിൽ മികച്ച പ്രകടനത്തിലൂടെ വിജയകിരീടം ചൂടിയത്. ദുബൈ ജെംസ് അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയാണ് സപ്തമി സുബിന്.
പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും സപ്തമി സുബിന് തന്റെ കഴിവുകള്‍ പ്രകടമാക്കി പോന്നിട്ടുണ്ട്. ഫാഷന്‍ ഷോയും നൃത്തത്തിലെ അദ്ഭുതകരമായ ചുവടുവെപ്പുകളും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രകടനങ്ങളാണ് ജൂനിയര്‍ മോഡല്‍ അന്താരാഷ്ട്ര മത്സരത്തിന്റെ ഇനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മത്സരവേദിയിലെ ചുവടുവെപ്പുകള്‍ക്കായി ബോളിവുഡ് ഹിപ് ഹോപ് പ്രകടനമാണ് സപ്തമി സുബിന് തിരഞ്ഞെടുത്തത്. നൃത്തപരിശീലകനായ മുഹമ്മദ് ഷഹീദിന്റെ കീഴിൽ നാലുവര്‍ഷമായി സപ്തമി സുബിന് ബോളിവുഡ് ഹിപ് ഹോപ് നൃത്തം പരിശീലിച്ചുവരുകയാണ്. മോഡലിങ്ങിലും വെള്ളിത്തിരയിലും താരമായി അറിയപ്പെടുക എന്നതാണ് സപ്തമി സുബിന്റെ ഭാവിസ്വപ്നങ്ങള്‍.
ഒന്നര പതിറ്റാണ്ടായി ദുബൈ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ ഉദ്യോഗസ്ഥനും തലശ്ശേരി ധർമടം സ്വദേശിയായ സുബിന് ശങ്കറിന്റെയും പയ്യന്നൂര്‍ എടാട്ട് സ്വദേശിയായ നമിതാ നാരായണന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.